കണ്ണൂര്‍: കണ്ണൂര്‍ ടൗണില്‍ നിന്നും രണ്ടേകാല്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവിനെ എക്‌സൈസ് പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഷാബുവും സംഘവും നടത്തിയ പരിശോധനയുടെ ഭാഗമായാണ് തിങ്കളാഴ്ച്ച രാവിലെ ബംഗാള്‍ സ്വദേശി റാബിയുള്‍ ഖാന്‍(24) കഞ്ചാവുമായി പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ഡിപി. എസ് ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ട്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.കെ അനില്‍കുമാര്‍, ആര്‍.പി അബ്ദുള്‍ നാസര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഹരിദാസന്‍, ഇ.സുജിത്ത്, ടി. ഖാലിദ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.കെ ഷാന്‍ എന്നിവര്‍ പങ്കെടുത്തു.