എല്ലാ വഴികളും അയോധ്യയിലേക്ക്: തീര്‍ത്ഥാടനത്തിരക്ക്; നാടെങ്ങും പ്രാര്‍ത്ഥനാഭരിതം

അയോധ്യ: പ്രാണ പ്രതിഷ്ഠക്കു ശേഷം തീര്‍ത്ഥാടര്‍ക്കായി ഇന്ന് അയോധ്യ ശ്രീരാമ ക്ഷേത്രം തുറന്നു കൊടുക്കാനിരിക്കെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു തീര്‍ത്ഥാടകര്‍ അയോധ്യയിലേക്കു തിരിച്ചു. രാവിലെ മൂന്നു മണിക്കു തന്നെ ശ്രീരാമ ദര്‍ശനത്തിനു തീര്‍ത്ഥാടകരുടെ വന്‍ നിര അയോധ്യ ക്ഷേത്രത്തിനു മുന്നില്‍ രൂപപ്പെട്ടു. ഇന്നലെ 12.29ന് പ്രാണ പ്രതിഷ്ഠ നടന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ ഇന്ന് മുതലാണ് ഭക്തജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയെത്തുടര്‍ന്ന് ഇന്നലെ രാജ്യവ്യാപകമായി ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലുമൊക്കെ പ്രാര്‍ത്ഥനകളും ദീപോത്സവങ്ങളുമുണ്ടായിരുന്നു. രാത്രിയിലും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു പ്രാര്‍ത്ഥനയും ദീപോത്സവവും കരിമരുന്നു പ്രയോഗവും മധുര പലഹാരവിതരണവും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page