12 കാരിക്ക് നേരെ ലൈംഗിക അതിക്രമം;പ്രതിക്ക് 13 വർഷം തടവ്

ചേർത്തല:പന്ത്രണ്ടു വയസുകാരിയെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ യുവാവിന്‌ 13 വര്‍ഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തുറവുര്‍ പഞ്ചായത്ത്‌ ഏഴാം വാര്‍ഡില്‍ ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സാരംഗി(27)നെയാണ്‌ ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ശിക്ഷിച്ചത്‌. കുത്തിയതോട്‌ പോലീസ്‌ സ്‌റ്റേഷനില്‍ 2021 ജനുവരിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ നടപടി. 12 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികാതിക്രമം നടത്തിയതിന്‌ അഞ്ചു വര്‍ഷം തടവും 50,000 രൂപ പിഴയും കുട്ടിയെ കടത്തിക്കൊണ്ട്‌ പോയതിന്‌ മൂന്നു വര്‍ഷം തടവും 15,000 രൂപ പിഴയും സ്‌ത്രീത്വത്തെ അപമാനിച്ചതിന്‌ അഞ്ചു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
കുത്തിയതോട്‌ എസ്‌.ഐയായിരുന്ന ജി. രമേശന്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ അന്വേഷണത്തില്‍ വനിത എസ്‌.ഐ: ഷെറി, സി.പി.ഒ: പ്രവീണ്‍, സബിത എന്നിവര്‍ പങ്കെടുത്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബീന കാര്‍ത്തികേയന്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page