സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ ആറാം ക്ളാസുകാരൻ മരിച്ചു

ന്യൂഡൽഹി:ഡല്‍ഹിയില്‍ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ 12കാരൻ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.ജനുവരി 11ന് വടക്കൻ ഡല്‍ഹിയിലെ ശാസ്ത്രി നഗറിലാണ് സംഭവം നടന്നത് .
ചികിത്സയ്ക്കിടെ ജനുവരി 20 നാണ് കുട്ടി മരിച്ചത്. തന്‍റെ മകനെ സ്‌കൂളില്‍ വച്ച്‌ സീനിയേഴ്‌സ് മർദ്ദിച്ചതായും കാലിന് പരിക്കേറ്റതായും കുട്ടിയുടെ പിതാവ് രാഹുല്‍ ശർമ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page