ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ, ഫിറോസാബാദില്‍ ജനിച്ച മുസ്ലീം കുഞ്ഞിന് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകി റാം റഹീം എന്ന് പേരിട്ടു.
ഫർസാനയുടെ ആൺകുഞ്ഞിന് കുട്ടിയുടെ മുത്തശ്ശി ഹുസ്‌ന ബാനുവാണ് റാം റഹീം എന്ന് പേരിട്ടത്.
കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളേജില്‍ ഇന്നലെ ജനിച്ചത് 25 കുഞ്ഞുങ്ങളാണ് അതില്‍ 10 പെൺകുട്ടികളും 15 ആൺകുട്ടികകളുമായിരുന്നു. ആൺകുഞ്ഞിന് ജന്മം നൽകിയ ഭാരതി മിശ്ര കുഞ്ഞിന്റെ വ്യക്തിത്വം നല്ലതാകും എന്ന് വിശ്വസിച്ച് കുഞ്ഞിന് രാമൻ എന്ന് പേരിട്ടു. മറ്റ് അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് രാഘവ്, രാഘവേന്ദ്ര, രഘു, രാമേന്ദ്ര എന്നിങ്ങനെ രാമന്റെ പര്യായപദങ്ങൾ പേരായി നൽകി.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് സിസേറിയൻ ചെയ്യണമെന്ന് നിരവധി ഗർഭിണികൾ അഭ്യർത്ഥിച്ചതായും ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സീമ ദ്വിവേദി പറഞ്ഞു.