ബോര്‍വെല്‍ ലോറി പിക്കപ്പ് വാനിന്റെ മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; അപകടം കുറ്റിക്കോല്‍ അത്തിയടുക്കത്ത്

കാസര്‍കോട്: കുറ്റിക്കോല്‍ അത്തിയടുക്കത്ത് ബോര്‍വെല്‍ ലോറി പിക്കപ്പ് വാനിന്റെ മുകളിലേക്ക് മറിഞ്ഞു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ജിജോ ജോസഫ് (29)ആണ് മരിച്ചത്. കള്ളാര്‍ ഒറള പനച്ചകുന്നേല്‍ ജോസഫിന്റെ മകനാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കളക്കട റോഡ് വളവില്‍ നിന്ന് ബോര്‍വെല്‍ ലോറി താഴേക്ക് ഇറങ്ങുമ്പോള്‍ പിക്കപ്പിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും മറിഞ്ഞു. ബോര്‍വെല്‍ ലോറി പിക്കപ്പ് വാനിന്റെ മുകളിലേക്കാണ് മറിഞ്ഞത്. അപകടത്തില്‍പെട്ടവരെ പൊലീസും …

വെള്ളറടയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനിയാണ് മരിച്ചത്. മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഭര്‍ത്താവ് പൊന്നു മണി പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടിരുന്നു. ഇളയ മകനായ ജെയിന്‍ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. കാലില്‍ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലായിരുന്നു. പ്രതി സ്ഥിരമായി …

ലോക് സഭാ തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്ക് നാളെ കാസർകോട് തുടക്കമാകും

കാസർകോട്:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രക്ക് നാളെ കാസർകോട് തുടക്കമാകും.താളിപ്പടുപ്പ് മൈതാനിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം ഫെബ്രുവരി 27ന് പാലക്കാട് സമാപിക്കും. മോദി ഗ്യാരന്‍ഡി, പുതിയ കേരളം എന്നതാണ് പദയാത്രയുടെ പ്രധാന മുദ്രാവാക്യം.  ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തന്നെ കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ സമര പ്രഖ്യാപനവും, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും കൂടുതല്‍ സജീവമാകുന്നതിനിടെയാണ് …

എന്തുകൊണ്ടാണ് എല്ലാ വർഷവും കർത്തവ്യ പാതയിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നത്? അറിയാം റിപ്പബ്ളിക് ഡേ പരേഡിനെ കുറിച്ച്

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനമാണ് ഇന്ന്‌. 1950-ൽ പുതിയതായി അംഗീകരിച്ച ഭരണഘടന നിലവിൽ വന്നതും ഇന്ത്യ റിപ്പബ്ലിക്കായതുമായ ദിവസമാണിത്. ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ (മുമ്പ് രാജ്പഥ്) നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ കേന്ദ്രബിന്ദു. സായുധ സേനയുടെ മൂന്ന് ശാഖകളിൽ നിന്നുമുള്ള മാർച്ചിംഗ്, സൈനിക ഉപകരണങ്ങളുടെ പ്രദർശനം, മോട്ടോർ സൈക്കിൾ ടീമുകളുടെ ആവേശകരമായ പ്രകടനങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ഈ മഹത്തായ പരിപാടിയിലൂടെ പ്രദർശിപ്പിക്കപ്പെടുന്നു. എന്തുകൊണ്ടാണ് കർത്തവ്യ പാതയിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്? …

75-ാമത് റിപ്പബ്ലിക്ദിന ആഘോഷത്തിൽ രാജ്യം; പരേഡ് നയിക്കുന്നതു വനിതകൾ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശിഷ്ടാതിഥി

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു. രാവിലെ 10.30ന് കര്‍ത്തവ്യപഥിലാണ് പരേഡ് അരങ്ങേറുക. 80 ശതമാനം വനിതകളാണ് ഇക്കുറി പരേഡ് നയിക്കുക.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പരേഡില്‍ അണിനിരത്തും. ഡല്‍ഹിയും പരിസരവും രണ്ടുദിവസമായി കനത്ത സുരക്ഷാവലയത്തിലാണ്. 8,000 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിനുള്ളില്‍ നിയോഗിച്ചതായി ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. പരമ്പരാഗത സൈനിക ബാന്‍ഡുകള്‍ക്കുപകരം ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ …

തെയ്യം കലാകാരൻ ഇ.പി. നാരായണൻ പെരുവണ്ണാനും പത്മശ്രീ പുരസ്കാരം; ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം

കണ്ണൂർ: തെയ്യം കലാകാരൻ ഇ.പി. നാരായണൻ പെരുവണ്ണാന് കേന്ദ്രസർക്കാറിന്റെ പത്മശ്രീ പുരസ്കാരം. തളിപ്പറമ്പ് പാലകുളങ്ങര സ്വദേശിയാണ് 66 കാരനായ നാരായണൻ. പനക്കാട്ട് ഒതേന പെരുവണ്ണാൻ്റെയും മാമ്പയിൽ പാഞ്ചുവിൻ്റെയും മകനായി ജനിച്ച ഇദ്ദേഹം നാലാം വയസിൽ അമ്മയുടെ ചെറുജന്മവകാശത്തിലുള്ള തൃച്ചംബരം പാലകുളങ്ങര ഭാഗങ്ങളിൽ ആടിവേടൻ കെട്ടിയാടിയാണ് തെയ്യം കലാരംഗത്തേക്ക് കടന്നു വരുന്നത്. പിതാവിൻ്റെ ജന്മാവകാശത്തിലുള്ള കരിമ്പം കുണ്ടത്തിൻ കാവിൻ്റെ അധീനതയിലുള്ള പനക്കാട് ചെറുവലിൽ പാടാർ കുളങ്ങര വീരൻ കെട്ടിയാടിയതോടെ തെയ്യാട്ടം രംഗത്ത് ശ്രദ്ധേയനായി. പനക്കാട് ഒതേന പെരുവണ്ണാൻ, ചുഴലി …

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കാസർകോട്ടെ സത്യനാരായണ ബളേരിക്ക് പത്മശ്രീ

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ.പി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകന്‍ സത്യനാരായണ ബളേരി എന്നിവരാണ് കേരളത്തില്‍നിന്നും ഇത്തവണ പത്മശ്രീ പുരസ്‌കാരം നേടിയത്. 34 പേര്‍ക്കാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്‌മണ്യം, തെലുങ്ക് നടന്‍ ചിരഞ്ജീവി, സാമൂഹിക പ്രവര്‍ത്തകന്‍ അന്തരിച്ച ബിന്ദേശ്വര്‍ പാഠക് എന്നിവര്‍ക്കാണ് …

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച വയോധികന് 150 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന് 150 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും. പ്രത്യേക അതിവേഗ കോടതിയാണ് കേസിൽ 49 കാരനായ പിതാവിന് ശിക്ഷ വിധിച്ചത്. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലാണ് പ്രതിക്ക് 150 വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴ തുകയിൽ നിന്ന് അതിജീവിതയ്ക്ക് രണ്ട് ലക്ഷം രൂപ നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയോടൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെ അവരുടെ വീട്ടിൽ …

എം എല്‍ എ ഇടപെട്ടു; മണിപ്പൂരിലെ കുക്കി വിഭാഗം വിദ്യാര്‍ത്ഥിനിക്ക് മഞ്ചേശ്വരത്ത് സര്‍ക്കാര്‍ താമസ സൗകര്യമായി

കാസര്‍കോട്: മണിപ്പൂരിലെ കലാപ ബാധിത പ്രദേശത്തു നിന്ന് എല്‍ എല്‍ ബി തുടര്‍ പഠനത്തിനു കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം കാമ്പസില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിനിക്കു എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്നു സര്‍ക്കാര്‍ സംവിധാനത്തില്‍ താമസ സൗകര്യം ലഭിച്ചു. അഡ്മിഷന്‍ ലഭിച്ചു മാസങ്ങള്‍ കഴിഞ്ഞെങ്കിലും താമസ സൗകര്യം ലഭ്യമാവാത്തത്തിനാല്‍ പഠനം തുടരാനാവാതെ വിഷമിച്ച കുക്കി വിഭാഗം വിദ്യാര്‍ത്ഥിനി ഗൗലംഗ് മൂണ്‍ഹഓക്കിപ്പിനാണ് പട്ടിക ജാതി വകുപ്പിന്റെ ഹോസ്റ്റലില്‍ പ്രത്യേക അനുമതി പ്രകാരം സര്‍ക്കാര്‍ സൗകര്യമുറപ്പാക്കിയത്. താമസ സൗകര്യം കിട്ടാത്തതിനെ …

ബാങ്ക് ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ബാങ്ക് ജീവനക്കാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്.ബിഐ. കോഴി ബസാര്‍ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി. കെ.ദിവ്യ (37)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിലയിലെ ഭര്‍തൃഗൃഹത്തിന്റെ മുകളിലേത്തെ നിലയിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ഒരു വര്‍ഷം മുമ്പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായുള്ള യുവതിയുടെ രണ്ടാം വിവാഹം നടന്നത്. അടുത്തിലയിലെ എം. ശങ്കരന്‍ വിജയലക്ഷി ദമ്പതികളുടെ മകളാണ് ദിവ്യ. …

വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്കിന്റെ സ്നേഹ വീട്; താക്കോല്‍ദാനം നാളെ

കുമ്പള: കേരള ബാങ്ക് കുമ്പള ബ്രാഞ്ചിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട കുണ്ടാപ്പു സ്വദേശി വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്ക് ചൗക്കി കല്ലങ്കൈയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനവും കുടുംബ സഹായ ഫണ്ട് കൈമാറ്റവും വെള്ളിയാഴ്ച നടക്കും. ജില്ലയിലെ മുഴുവന്‍ ജീവനക്കാരും അവരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക മാറ്റിവെച്ചാണ് സഹപ്രവര്‍ത്തകനായ വിശ്വനാഥന്റെ കുടുംബത്തിന് 11 ലക്ഷത്തിലേറെ തുക ചിലവില്‍ സ്നേഹവീടൊരുക്കിയത്.കേരള ബാങ്ക് ജീവനക്കാര്‍ ഇതാദ്യമായാണ് ഇത്തരമൊരു കാരുണ്യ പ്രവര്‍ത്തനത്തിന് ജില്ലയില്‍ മുന്നിട്ടിറങ്ങിയത്. കുടിവെള്ള …

പ്ലാനിട്ടത് ഗോവ കറങ്ങാന്‍; ഭര്‍ത്താവ് ഹണി മൂണിന് എത്തിച്ചത് അയോധ്യയില്‍; വിവാഹ മോചനം തേടി യുവതി

ഗോവയിലേക്ക് പോകുന്നതിന് പകരം ഹണിമൂണിന് അയോദ്ധ്യയിലും വാരണാസിയിലേക്കും കൊണ്ടുപോയതിന് പിന്നാലെ വിവാഹ മോചനം തേടി യുവതി. മദ്ധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയെ സമീപിച്ചത്. വിവാഹം കഴിഞ്ഞ ആദ്യമായി ഗോവയില്‍ കൊണ്ടുപോകാമെന്നായിരുന്നു ഭര്‍ത്താവ് വാഗ്ദാനം ചെയ്തിരുന്നത്. ഐടി മേഖലയിലുള്ള ഭര്‍ത്താവിന് ഉയര്‍ന്ന ശമ്പളമുള്ളതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ല. വേണമെങ്കില്‍ വിദേശത്തും ഹണിമൂണിനായി പോകാനുള്ള താല്‍പര്യവുമുണ്ടായിരുന്നു. പക്ഷെ മാതാപിതാക്കളെ നോക്കണമെന്നും, വിദേശയാത്രയ്ക്ക് താത്പര്യമില്ലെന്നുമാണ് …

‘സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പിക്കൊടുത്തു’; രാമായണത്തെക്കുറിച്ചുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റിനെതിരേ ബി.ജെപി; ഖേദം പ്രകടിപ്പിച്ച് പി. ബാലചന്ദ്രന്‍ എം.എല്‍.എ

രാമായണ പരാമര്‍ശവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായതോടെ പോസ്റ്റ് പിന്‍വലിച്ച് തൃശൂര്‍ എം.എല്‍.എയും സി.പി.ഐ നേതാവുമായ പി.ബാലചന്ദ്രന്‍. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്ന കുറിപ്പാണ് വിവാദമായത്. ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന ബി.ജെപിയുടെ വിമര്‍ശനമുയര്‍ന്നതോടെ എം.എല്‍.എ പോസ്റ്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.‘കഴിഞ്ഞ ദിവസം എഫ്ബിയില്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ല ഞാന്‍ മിനിറ്റുകള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തു ഇനി അതിന്റെ പേരില്‍ ആരും …

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍കുമാറിന് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍

റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് 2 പേര്‍ക്കും സ്തുത്യര്‍ഹ സേവനത്തിന് 11 പേര്‍ക്കുമാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് മെഡല്‍ നേടിയിരിക്കുന്നത്.ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സുനില്‍കുമാര്‍ സികെ, എഎസ്പി വി സുഗതന്‍, ഡിവൈഎസ്പി സലീഷ് എന്‍എസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്‌ഐ ബി സുരനേദ്രന്‍, …

പിതാവിനെ കൊല്ലുമെന്ന് ഭീഷണി; പത്താം ക്ലാസുകാരി എലിവിഷം കഴിച്ച് ആശുപത്രിയില്‍; യുവാവിനെതിരെ പോക്സോ കേസ്

കാസര്‍കോട്: പിതാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പ്രകാരം മൊഗ്രാല്‍ സ്വദേശിയായ ഗള്‍ഫുകാരനെതിരെ ബദിയഡുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയാണ് ഗുരുതരനിലയില്‍ ദേര്‍ളക്കട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്.ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്നു വീട്ടില്‍ തിരികെ എത്തിയശേഷമാണ് വിഷം കഴിച്ചതെന്നു പറയുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ നേരത്തെ പരിചയപ്പെട്ട ആളാണ് മൊഗ്രാല്‍ സ്വദേശി. …

90 കിലോ കഞ്ചാവ് കടത്തിയ കേസ്; കുബണൂര്‍ സ്വദേശിയായ 69 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ 90 കിലോ കഞ്ചാവ് കടത്തിയ കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍. ബന്തിയോട്, കുബണൂര്‍ സ്വദേശി ഷേഖാലി (69)യെ ആണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ റജീഷും സംഘവും അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്ത പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 2023 സെപ്തംബര്‍ 15 നാണ് കേസിനാസ്പദമായ സംഭവം. കര്‍ണ്ണാടകയില്‍ നിന്നു കാറില്‍ കൊണ്ടുവരികയായിരുന്ന 90 കിലോ കഞ്ചാവാണ് അന്നു ബായിക്കട്ടയില്‍ വച്ച് പിടികൂടിയത്. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയും തൃക്കരിപ്പൂരില്‍ താമസക്കാരനുമായ റൈഫ് …

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; 4 സുഹൃത്തുകള്‍ക്കെതിരെ പോക്സോ കേസ്; പ്രതികളെല്ലാം 23 വയസ്സിനു താഴെ പ്രായം ഉള്ളവര്‍

കാസര്‍കോട്: പതിമൂന്നുകാരിയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതായി പരാതി. നാലുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തു. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്. പ്രതികളെല്ലാം 23 വയസ്സിനു താഴെ പ്രായം ഉള്ളവരും പെണ്‍കുട്ടിയുമായി ബന്ധമുള്ളവരുമാണ്. ആദ്യം ഒരാളാണ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതെന്നു പറയുന്നു. ഈ വിവരമറിഞ്ഞാണ് മറ്റുമൂന്നുപേര്‍ കൂടി പീഡിപ്പിച്ചതത്രേ.

അനുജത്തി കരള്‍ പകുത്തു നല്‍കിയിട്ടും ചേച്ചിയെ രക്ഷിക്കാനായില്ല; ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു

അനുജത്തി കരള്‍ പകുത്തു നല്‍കിയിട്ടും ചികില്‍സയ്ക്കായി നാടൊരുമിച്ചിട്ടും കര്‍ണാടക പുത്തൂര്‍ നെഹ്റു നഗര്‍ സ്വദേശിയും പരേതനായ ആനന്ദ നായികയുടെ മകളുമായ ഐശ്വര്യ(29)യെ രക്ഷിക്കാനായില്ല. ബംഗളൂരുവിലെ ആശുപത്രിയില്‍ നടന്ന കരള്‍മാറ്റ ശസ്ത്രക്രിയക്കിടെ ഹൃദയസ്തംഭനം സംഭവിച്ചതോടെ ഐശ്വര്യ മരണത്തിന് കീഴടങ്ങി. മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ഐശ്വര്യയെ ആദ്യം മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഐശ്വര്യയുടെ അമ്മ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അനുയോജ്യമല്ലാത്തതിനാല്‍ അനുജത്തി അനുഷ തന്റെ …