വെള്ളറടയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനിയാണ് മരിച്ചത്. മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഭര്‍ത്താവ് പൊന്നു മണി പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടിരുന്നു. ഇളയ മകനായ ജെയിന്‍ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. കാലില്‍ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലായിരുന്നു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. മുമ്പ് മോസസ് പോക്‌സോ കേസില്‍ പ്രതിയായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page