കണ്ണൂര്‍: ബാങ്ക് ജീവനക്കാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്.ബിഐ. കോഴി ബസാര്‍ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി. കെ.ദിവ്യ (37)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിലയിലെ ഭര്‍തൃഗൃഹത്തിന്റെ മുകളിലേത്തെ നിലയിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ഒരു വര്‍ഷം മുമ്പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായുള്ള യുവതിയുടെ രണ്ടാം വിവാഹം നടന്നത്. അടുത്തിലയിലെ എം. ശങ്കരന്‍ വിജയലക്ഷി ദമ്പതികളുടെ മകളാണ് ദിവ്യ. ഏകമകള്‍: നവതേജ. പഴയങ്ങാടി പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
