പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച വയോധികന് 150 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന് 150 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും. പ്രത്യേക അതിവേഗ കോടതിയാണ് കേസിൽ 49 കാരനായ പിതാവിന് ശിക്ഷ വിധിച്ചത്. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലാണ് പ്രതിക്ക് 150 വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴ തുകയിൽ നിന്ന് അതിജീവിതയ്ക്ക് രണ്ട് ലക്ഷം രൂപ നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയോടൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെ അവരുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പീഡിപ്പിച്ചത്. രണ്ട് തവണ പെൺകുട്ടിയെ പീഡിപ്പിച്ചതായിയാണ് പരാതി. പീഡനവിവരം പുറം ലോകം അറിയുന്നത് സ്‌കൂൾ കൗൺസലിങ്ങിനിടെയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page