അനുജത്തി കരള്‍ പകുത്തു നല്‍കിയിട്ടും ചേച്ചിയെ രക്ഷിക്കാനായില്ല; ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു

അനുജത്തി കരള്‍ പകുത്തു നല്‍കിയിട്ടും ചികില്‍സയ്ക്കായി നാടൊരുമിച്ചിട്ടും കര്‍ണാടക പുത്തൂര്‍ നെഹ്റു നഗര്‍ സ്വദേശിയും പരേതനായ ആനന്ദ നായികയുടെ മകളുമായ ഐശ്വര്യ(29)യെ രക്ഷിക്കാനായില്ല. ബംഗളൂരുവിലെ ആശുപത്രിയില്‍ നടന്ന കരള്‍മാറ്റ ശസ്ത്രക്രിയക്കിടെ ഹൃദയസ്തംഭനം സംഭവിച്ചതോടെ ഐശ്വര്യ മരണത്തിന് കീഴടങ്ങി. മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ഐശ്വര്യയെ ആദ്യം മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഐശ്വര്യയുടെ അമ്മ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അനുയോജ്യമല്ലാത്തതിനാല്‍ അനുജത്തി അനുഷ തന്റെ സഹോദരിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം കരള്‍ ദാനം ചെയ്യാന്‍ ഒരുങ്ങി. ഇതേ തുടര്‍ന്ന് രണ്ട് പേരെയും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദൗര്‍ഭാഗ്യവശാല്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ ഐശ്വര്യയ്ക്ക് ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. കരള്‍ ദാനം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയയായ അനുജത്തി അനുഷ ഇപ്പോള്‍ അതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഐശ്വര്യയ്ക്ക് 40 ലക്ഷം രൂപയോളം ചികിത്സാ ചെലവ് വന്നതോടെ കുടുംബം സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടിയിരുന്നു. അമ്മയും അനുജത്തിയുമാണ് ഐശ്വര്യയുടെ കുടുംബം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page