ബോര്‍വെല്‍ ലോറി പിക്കപ്പ് വാനിന്റെ മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; അപകടം കുറ്റിക്കോല്‍ അത്തിയടുക്കത്ത്

കാസര്‍കോട്: കുറ്റിക്കോല്‍ അത്തിയടുക്കത്ത് ബോര്‍വെല്‍ ലോറി പിക്കപ്പ് വാനിന്റെ മുകളിലേക്ക് മറിഞ്ഞു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ജിജോ ജോസഫ് (29)ആണ് മരിച്ചത്. കള്ളാര്‍ ഒറള പനച്ചകുന്നേല്‍ ജോസഫിന്റെ മകനാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കളക്കട റോഡ് വളവില്‍ നിന്ന് ബോര്‍വെല്‍ ലോറി താഴേക്ക് ഇറങ്ങുമ്പോള്‍ പിക്കപ്പിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും മറിഞ്ഞു. ബോര്‍വെല്‍ ലോറി പിക്കപ്പ് വാനിന്റെ മുകളിലേക്കാണ് മറിഞ്ഞത്. അപകടത്തില്‍പെട്ടവരെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് വാഹനത്തിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നീ നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page