നാലുമാസം മുമ്പ് വിവാഹിതയായ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി; ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും 21 കാരനെയും ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 19 കാരിയായ ഹിന മെഹബൂബ്, കാമുകന്‍ 21 കാരനായ യാസിന്‍ ആദം എന്നിവരാണ് കൊല്ലപ്പെട്ടത്. കോക്കാട്ടന്നൂര്‍ സ്വദേശി തൗഫീഖ് ഷൗക്കത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. നാല് മാസം മുമ്പാണ് ഹിനയും തൗഫീഖും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും ദര്‍ഗ സന്ദര്‍ശിക്കാന്‍ ടാക്‌സി കാര്‍ വാടകയ്ക്കെടുത്തിരുന്നു. കാറിന്റെ ഡ്രൈവറായിരുന്നു യാസിന്‍. ഒരു ദിവസത്തെ പരിചയം കൊണ്ടു പെണ്‍കുട്ടി യാസിനുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടി. കൊക്കട്ടന്നൂരിലെ ഫാം ഹൗസിലാണ് ഇരുവരും താമസം തുടങ്ങിയത്. ഒളിച്ചോടിയതറിഞ്ഞ് പ്രകോപിതനായ തൗഫീഖ് ചൊവ്വാഴ്ച വൈകീട്ട് ഇവരുടെ ഫാം ഹൗസിലെത്തി. തൗഫീഖിനെ കണ്ട് വീടിന്നകത്തേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെ ഹിനയെ വെട്ടിക്കൊലപ്പെടുത്തി. പിന്നീട് യാസീനെയും കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച ഹിനയുടെ മാതാപിതാക്കളെയും തൗഫീഖ് ആക്രമിച്ചു. പരിക്കേറ്റവര്‍ മഹാരാഷ്ട്രയിലെ മിറാജിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലയ്ക്ക് ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page