എയ്ഡ്‌സ് രോഗിയാണെന്ന് അറിഞ്ഞ് പത്തു വയസുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കി; 41 കാരനു കഠിന ശിക്ഷ വിധിച്ച് കോടതി

കൊല്ലം: എയ്ഡ്‌സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട് പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മൂന്ന് ജീവപര്യന്തം, 22 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. 1.05 ലക്ഷം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ ഒന്‍പത് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
കൊല്ലം പുനലൂര്‍ പോക്‌സോ അതിവേഗ കോടതി ജഡ്ജി ടി ഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കേസിനാസ്പദമായ സംഭവം. എയ്ഡ്‌സ് പരത്തണമെന്ന ഉദ്ദേശത്തോടെയാണ് 41 കാരന്‍ പത്ത് വയസുകാരനെ പീഡിപ്പിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കടുത്ത ശിക്ഷ കോടതി നല്‍കിയത്. തെന്മല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുനലൂര്‍ പോക്‌സോ അതിവേഗ കോടതി ജഡ്ജി ടി ഡി ബൈജു വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്നും പബ്ലിക് പ്രൊസിക്യൂട്ടര്‍ കെപി അജിത് പറഞ്ഞു. 2020 ഓഗസ്റ്റിലായിരുന്നു പീഡനം. പുനലൂര്‍ ഇടമണ്‍ സ്വദേശിയായ 41 വയസുള്ള പ്രതി 2013 മുതല്‍ എയ്ഡ്‌സ് ബാധിതനാണ്. കുട്ടിയുടെ മാതാപിതാക്കളുമായി മുന്‍ പരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ കുട്ടിയുമായി അടുക്കുകയായിരുന്നു. മൊബൈലില്‍ പ്രകൃതി വിരുദ്ധ ലൈംഗിക രംഗം കുട്ടിയെ കാണിച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page