ന്യൂഡല്‍ഹി: പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ലാത്ത ജനക്ഷേമ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനങ്ങള്‍ക്ക് കൂടുതല്‍ ബാധ്യത ഉണ്ടാക്കാത്ത നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. കൃഷിക്കും കര്‍ഷക ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
പിഎംഎവൈ പദ്ധതിയില്‍ രണ്ടു കോടി വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പിലാക്കും. സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന്റെ് ഭാഗമായി വന്ദേ ഭാരത് നിലവാരത്തില്‍ 40,000 ബോഗികള്‍ നിര്‍മിക്കും. പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടായതായി മന്ത്രി പറഞ്ഞു. അമൃതകാലത്ത് വികസനത്തിന് ശക്തമായ അടിത്തറയിട്ടു. വികസനപദ്ധതികള്‍ ഗ്രാമതലത്തില്‍ വരെ വ്യാപിപ്പിച്ചു-ധനമന്ത്രി പറഞ്ഞു. ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമില്ല. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റവതരണമാണിത്. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്.
വികസിത ഭാരതം ലക്ഷ്യം. ഗ്രാമീണതലത്തില്‍ വികസന പദ്ധതികള്‍, ആദായ നികുതി പരിധിയില്‍ മാറ്റമില്ല.
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം ലക്ഷ്യം.
ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി. രാജ്യത്ത് 35 കോടി പിഎം ജന്‍ധന്‍ അക്കൗണ്ടുകള്‍.
ജനങ്ങളുടെ വരുമാനം കൂടി. തൊഴില്‍ വര്‍ധിച്ചു. കര്‍ഷകര്‍ക്ക് സഹായം.
വിലക്കയറ്റം നിയന്ത്രിക്കാനായി. ഒരു രാജ്യം, ഒരു മാര്‍ക്കറ്റ് എന്ന ലക്ഷ്യത്തോടെ ജിഎസ്ടി നടപ്പിലാക്കി.
ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറി. ആളോഹരി വരുമാനത്തില്‍ 50 ശതമാനം വര്‍ധനവ്
കാര്‍ഷീക രംഗത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി.
സ്ത്രീകള്‍ക്ക് മുദ്രാ ലോണ്‍വഴി 30 കോടി അനുവദിച്ചു. വികസനം എല്ലാ വിഭാഗങ്ങളിലും എത്തി. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി.
വിശ്വകര്‍മ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം
4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി. 1361 ഗ്രാമീണ ചന്തകള്‍ നവീകരിച്ചു.
ഇടത്തരക്കാര്‍ക്ക് ഭവനപദ്ധതി. അടുത്ത 5 വര്‍ഷം കൊണ്ട് 2 കോടി വീടുകള്‍.
ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ്ജ വൈദ്യുതി.
കാര്‍ഷീക മേഖലയില്‍ സ്വകാര്യ വല്‍കരണം. ക്ഷീരകര്‍ഷകര്‍ക്ക് ക്ഷേമ പദ്ധതി.
മത്സ്യ സമ്പത്ത് പദ്ധതി വിപുലമാക്കും. 2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു.
അങ്കണ്‍വാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ആയുഷ്മാന്‍ പദ്ധതി.
ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും പുതിയ പദ്ധതികള്‍. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടാക്കും.
മുത്തലാഖ് നിരോധിച്ചതും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും സര്‍ക്കാരിന്റെ നേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടി.