സ്ഥലമാറ്റ സമയപരിധി തീരാനിരിക്കെ വീണ്ടും അഴിച്ചുപണി; കാസര്‍കോട്ട് ഹരിപ്രസാദ് ഡി.വൈ.എസ്.പി

കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സമയ പരിധി കഴിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ നേരത്തെ പുറത്തിറക്കിയ പട്ടികയില്‍ വന്‍ മാറ്റം. കാസര്‍കോട് ഡി.വൈ.എസ്.പിയായി നേരത്തെ സ്ഥലം മാറ്റിയ കണ്ണൂര്‍ വിജിലന്‍സിലെ ബാബു പെരിങ്ങേത്തിനെ ക്രൈംബ്രാഞ്ചിലേക്ക് തട്ടി. പകരം ആര്‍ ഹരിപ്രസാദിനെ കാസര്‍കോട് ഡി.വൈ.എസ്.പിയായി നിയമിച്ചു. വടകര നടുവണ്ണൂര്‍ സ്വദേശിയാണ്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടറായി നിയോഗിച്ചിരുന്ന സന്തോഷ് കുമാറിനെയും രണ്ടാം പട്ടികയില്‍ വെട്ടി നിരത്തി. സന്തോഷിനെ പേരാവൂരിലേക്ക് മാറ്റി. പകരം നേരത്തെ മേല്‍പ്പറമ്പ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്ന ഷാജി പട്ടേരിയെ കാസര്‍കോട്ട് നിയമിച്ചു. മേല്‍പ്പറമ്പിലേക്ക് അരുണ്‍ മോഹനെ നിയമിച്ചു. ആദ്യ പട്ടികയില്‍ കാസര്‍കോട് വിജിലന്‍സിലേക്ക് മാറ്റിയ ടി. ഉത്തംദാസിനെ വയനാട് വൈത്തിരിയിലേക്ക് മാറ്റി. പകരം പി. നാരായണനെ വിജിലന്‍സില്‍ നിയമിച്ചു. ആദൂരില്‍ പി. നളിനാക്ഷനും കുമ്പളയില്‍ വിജയ്യും ഇന്‍സ്പെക്ടര്‍മാരായി ചാര്‍ജ്ജെടുത്തു. ബേഡകത്ത് സജേഷും ചാര്‍ജെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page