കാസര്‍കോട്ടെ ഹണി ട്രാപ്പ്; ഏഴംഗ സംഘത്തെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പൊലീസ്; പടന്നക്കാട്ടും മംഗളൂരുവിലും തെളിവെടുപ്പ്

കാസര്‍കോട്: മാങ്ങാട് സ്വദേശിയെ ഹണിട്രാപ്പില്‍ വീഴ്ത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ടു യുവതികളടക്കമുള്ള ഏഴുപേരെ കോടതി റിമാന്റു ചെയ്തു. കോഴിക്കോട്, പെരുമണ്ണയിലെ പി.ഫൈസല്‍ (37), ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എം.പി.റുബീന(29), കാസര്‍കോട് ഷിറിബാഗിലുവിലെ എന്‍.സിദ്ദീഖ് (48), മാങ്ങാട്ടെ ദില്‍ഷാദ് (40), മുട്ടത്തൊടിയിലെ നഫീസത്ത് മിസ്രിയ (40), മാങ്ങാട്ടെ അബ്ദുള്ളക്കുഞ്ഞി (32), പടന്നക്കാട്ടെ റഫീഖ് (42) എന്നിവരെ റിമാന്റ് ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മാങ്ങാട്, താമരക്കുഴി സ്വദേശിയായ 59 കാരനെയാണ് സംഘം ഹണിട്രാപ്പില്‍ വീഴ്ത്തി അഞ്ചുലക്ഷം രൂപ തട്ടിയത്. ഗൂഗിള്‍പേ വഴി 10,000 രൂപയും പണമായി 4,90,000 രൂപയുമാണ് സംഘം കൈക്കലാക്കിയത്.
റുബീനയാണ് പരാതിക്കാരനെ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. പരാതിക്കാരന്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നുമുള്ള വിവരങ്ങള്‍ യുവതിക്ക് ലഭിച്ചിരുന്നു. കമ്പ്യൂട്ടര്‍ വാങ്ങിക്കാനുള്ള സാമ്പത്തിക സഹായം നല്‍കണമെന്ന അഭ്യര്‍ത്ഥനയോടെയായിരുന്നു പരിചയപ്പെട്ടത്. റുബീനയുടെ വാക്കുചാതുരിയില്‍ കുടുങ്ങിയ പരാതിക്കാരന്‍ ഒന്നിച്ചു മംഗളൂരുവിലേയ്ക്ക് പോവുകയും ചെയ്തു. ഹോട്ടലില്‍ മുറിയെടുക്കുകയും തന്നെ നിര്‍ത്തി നഗ്‌നചിത്രം എടുത്തതായും പരാതിയില്‍ പറഞ്ഞു. പിന്നീട് പരാതിക്കാരനെ പടന്നക്കാട്ടെ ഒരു വീട്ടില്‍ എത്തിച്ചു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നു പരാതിയില്‍ പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ മംഗളൂരു, പടന്നക്കാട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പു നടത്താനാണ് പൊലീസിന്റെ നീക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page