പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവുശിക്ഷ; ഏഴു ലക്ഷം രൂപ പിഴയും

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവുശിക്ഷ. തടവുശിക്ഷയ്ക്ക് പുറമെ ഏഴ് ലക്ഷം രൂപ പിഴയും ചുമത്തി. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെതാണ് ശിക്ഷാവിധി. പിഴത്തുക കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി വിനിയോഗിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സംരക്ഷണത്തിനായി വിനിയോഗിക്കണം. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെയാണ് മഞ്ചേരി സ്വദേശി പീഡനത്തിന് ഇരയാക്കിയത്. അഞ്ച് കുട്ടികളുടെ പിതാവാണ് പ്രതി. സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പിതാവ് തന്നെ കുട്ടിയെ പീഡിപ്പിച്ചത് അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഒന്നര വർഷത്തിലേറെയായി …

കഞ്ചാവ് ലഹരിയിൽ  യുവതിയും ഭർത്താവും കാറോടിച്ച്   ഉണ്ടാക്കിയത് അപകടപരമ്പര; ക്രെയിൻ കുറുകെ ഇട്ട് പിടികൂടി പൊലീസ്

കോട്ടയം:കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാര്‍ ഓടിച്ച്‌ അപകടമുണ്ടാക്കിയ യുവാവും ഭാര്യയും കസ്റ്റഡിയില്‍. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്.എം സി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ ഡ്രൈവിങ്.ചിങ്ങവനം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ ക്രെയിന്‍ കുറുകെ നിര്‍ത്തി പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കാറില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.ഇരുവരെയും ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ലക്ഷ ഗൃഹയുടെ അവശിഷ്ടമെന്ന്; ബദറുദ്ദീന്‍ ഷായുടെ ദര്‍ഗയും ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കണമെന്ന് കോടതി

വാരാണസിയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ ഒരു ദര്‍ഗ കൂടി ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്. ബാഗ്പതിലെ സൂഫിവര്യന്‍ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗയാണ് വിട്ടുനല്‍കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്. ഉടമസ്ഥാവകാശം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിഭാഗം സമര്‍പ്പിച്ച ഹരജി സിവില്‍ ജഡ്ജ് ശിവം ദ്വിവേദി തള്ളുകയായിരുന്നു. തര്‍ക്കഭൂമി വഖ്ഫ് സ്വത്തോ ശ്മശാനമോ ആണെന്ന് സ്ഥാപിക്കാന്‍ മുസ്ലിം പക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചു. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് …

കെ.എസ്.ആർ .ടി. സി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

മലപ്പുറം:കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പറപ്പൂർ സ്വദേശി ഹാരിസാണ് അറസ്റ്റിലായത്.ഊട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന സ്വിഫ്റ്റ്  ബസില്‍ വെച്ചാണ് സംഭവം. ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി ഉടൻ തന്നെ വിവരം കണ്ടക്ടറെ അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. സംഭവത്തില്‍ മലപ്പുറം വഴിക്കടവ് പൊലീസാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

പോക്‌സോ കേസിലെ ഇരയെ കഴുത്ത് ഞെരിച്ച് മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

കാസര്‍കോട്: ചീമേനി സ്റ്റേഷന്‍ പരിധിയില്‍ നടന്ന പോക്‌സോ കേസിലെ ഇരയെ താമസ സ്ഥലത്തെത്തി കഴുത്ത് ഞെരിച്ച് മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലെ ഇരയുടെ താമസസ്ഥലത്ത് മാസ്‌ക് ധരിച്ച് ബുള്ളറ്റിലെത്തിയ പ്രതി വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി അതിജീവിതയെ തടഞ്ഞു നിര്‍ത്തി കഴുത്തില്‍ കൈ കൊണ്ടുകുത്തി പിടിച്ച് കോടതിയില്‍ മൊഴിമാറ്റി പറയണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടി വീട്ടുകാരുമായി ചീമേനി പൊലീസിലെത്തി പരാതി നല്‍കി. കേസെടുത്ത …

പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം; 11 പേര്‍ മരിച്ചു; 60 പേര്‍ക്ക് ഗുരുതരം

ഭോപ്പാല്‍: മധ്യപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം. പൊട്ടിത്തെറിയില്‍ 11 തൊഴിലാളികള്‍ മരിച്ചു. 60 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മ്മാണശാലയിലായിരുന്നു സ്‌ഫോടനം. ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചത്.പടക്കം നിര്‍മിക്കുന്ന മേഖലയില്‍ ആണ് ആദ്യം തീ പടര്‍ന്നത്. പിന്നാലെ മറ്റിടങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഉഗ്രശബ്ദത്തോടെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചിതറിത്തെറിച്ചു. തൊട്ടടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രകമ്പനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ അലയൊലി സിയോമി, നര്‍മടാപ്പുറം …

ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാൽസംഗം ചെയ്തു കൊന്നു; പീഡനം അശ്ലീല ദൃശ്യങ്ങൾ കണ്ട ശേഷം ; പ്രതി പിടിയിൽ

ലഖ്നൗ:വീട്ടില്‍ ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത  സഹോദരിയെ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട സഞ്ജു കുമാർ എന്ന പത്തൊൻപതുകാരനാണ്  സഹോദരിയെ പീഡിപ്പിച്ചത്.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ ഈ മാസം മൂന്നിന് രാത്രിയാണ് സംഭവം. കുട്ടികളുടെ അമ്മ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. വീട്ടില്‍ സഹോദരങ്ങള്‍ തനിച്ചായിരുന്നു. മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടശേഷം പ്രതി തന്റെ അരികില്‍ ഉറങ്ങുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിപീഡന വിവരം പറയുമെന്ന ഭയത്തിലാണ് സഞ്ജു സഹോദരിയെ കഴുത്ത് ഞെരിച്ച്‌ …

കാണാതായ പത്രപ്രവര്‍ത്തകന്‍ കീഴടങ്ങി; നാടുവിട്ടത് സഹോദരന്റെ ഭീഷണി കാരണം

കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ കോടതിയില്‍ കീഴടങ്ങി. സഹോദരന്റെ ഭീഷണി കാരണമാണ് നാട് വിട്ടതെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മൂന്നു ദിവസം മുമ്പ് കാണാതായ ധര്‍മ്മത്തടുക്കയിലെ ജോണ്‍ ഡിസൂസ (60) തിങ്കളാഴ്ചയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ കീഴടങ്ങിയത്. സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ ഇളയച്ഛന്റെ മകന്‍ ജോര്‍ജില്‍ നിന്ന് ഭീഷണി ഉണ്ടെന്നും ഇതിന്മേലുള്ള ഭയം കാരണമാണ് സ്‌കൂട്ടറും മൊബൈല്‍ ഫോണും റോഡരികില്‍ ഉപേക്ഷിച്ച് മംഗളൂരുവിലേക്ക് …

തണ്ണീര്‍ക്കൊമ്പൻ്റെ ജ‍ഡത്തിനു മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തി; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തിൽ; കേസെടുക്കണമെന്ന് ആനിമല്‍ ലീഗല്‍ ഫോഴ്‌സ്

കൊച്ചി: മാനന്തവാടിയിലെ ജനവാസ മേഖലയില്‍ നിന്നും മയക്കുവെടി വച്ച്‌ ബന്ദിപ്പൂരിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ജഡത്തിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്ന് ആരോപണം.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആനിമല്‍ ലീഗല്‍ ഫോഴ്‌സ് പരാതി നല്‍കി. ജഡത്തോട് അവഹേളനവും അനാദരവും കാണിച്ചെന്ന്  പരാതിയില്‍ പറയുന്നു. ജഡത്തിനൊപ്പം ഫോട്ടോയെടുത്ത 14 ജീവനക്കാരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാണ് ആവശ്യം. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്കാണ് പരാതി നല്‍കിയത്. ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി …

വീട്ടമ്മയെ പ്രലോഭിപ്പിച്ച് 28 ലക്ഷം തട്ടി; മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശപ്രകാരം യുവതിക്കെതിരെ കേസ്

കാസര്‍കോട്: അമിതമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പ്രലോഭിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ആവിക്കരയിലെ ജുസൈന മന്‍സിലിലെ സുബൈറിന്റെ ഭാര്യ കുഞ്ഞായിസുവിന്റെ പരാതിയില്‍ ആവിക്കര, എകെജി ക്ലബ്ബിനു സമീപത്തു താമസിക്കുന്ന നസീമക്കെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്. 2021 ഏപ്രില്‍ മാസം മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അമിതമായ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തെന്ന് പരാതിയില്‍ പറഞ്ഞു. …

കല്യാണ ആവശ്യം നിരാകരിച്ചു; മാതാവിനെ മകന്‍ അടിച്ചുകൊന്നു

മംഗളൂരു: കല്യാണം കഴിച്ചുകൊടുക്കണമെന്ന ആവശ്യം നിരാകരിച്ച മാതാവിനെ മകന്‍ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊന്നു. ഉന്‍ഞ്ചാവരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാമ്പോളയിലെ ശോഭ (45)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അനിലി(24)നെ പൊലീസ് അറസ്റ്റു ചെയ്തു.മദ്യലഹരിയിലെത്തിയ അനില്‍ മാതാവിനോട് തന്റെ കല്യാണം നടത്തിത്തരണമെന്നു ആവശ്യപ്പെടുകയായിരുന്നുവെന്നു പറയുന്നു. ഇതു നിരാകരിച്ചതോടെ ക്ഷുഭിതനായ മകന്‍ സമീപത്തുണ്ടായിരുന്ന വിറകുകൊള്ളിയെടുത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ചെറുവത്തൂരിലെ മദ്യവില്‍പന ശാല അച്ചാംതുരുത്തിയിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

കാസര്‍കോട്: ചെറുവത്തൂരില്‍ അടച്ചു പൂട്ടിയ കണ്‍സ്യൂമര്‍ ഫെഡിന്റെ ബീവറേജ് ഔട്ട് ലെറ്റ് അച്ചാംതുരുത്തിയിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. അച്ചാംതുരുത്തിയിലെ പാരിച്ചാന്‍ ജംങ്ഷനിലാണ് അധികൃതര്‍ ഔട്ട്‌ലറ്റിന് കെട്ടിടം കണ്ടുവച്ചത്. സ്ഥലത്തേക്ക് ചൊവ്വാഴ്ച രാവിലെ കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും എത്തിയതോടെ നാട്ടുകാര്‍ സംഘടിച്ച് നീക്കം തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നീക്കം ഉപേക്ഷിച്ച് മടങ്ങി. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ടിവി ശ്രീജിത്ത്, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.കെ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് ഉദ്യോഗസ്ഥരെ …

ഉംറ കഴിഞ്ഞ് തിരിച്ചുപോകാന്‍ ബസില്‍ കയറവെ മലയാളി വീട്ടമ്മ മദീനയില്‍ മരിച്ചു

റിയാദ്: ഉംറ നിര്‍വഹിച്ചശേഷം തിരിച്ചുപോകാന്‍ ബസില്‍ കയറവെ മലയാളി വീട്ടമ്മ മദീനയില്‍ അന്തരിച്ചു. വയനാട് പിണങ്ങോട് പുഴക്കലില്‍ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസയാണ് (80) മരിച്ചത്. സ്വകാര്യ ഏജന്‍സി ഒരുക്കിയ യാത്രാസംഘത്തിനൊപ്പമാണ് കദീസ ഉംറ നിര്‍വഹിക്കാന്‍ എത്തിയത്. ഇക്കഴിഞ്ഞ ജനുവരി 23 ന് മകനും മരുമകളും ഉള്‍പ്പെടെയാണ് ഉംറക്ക് വന്നത്.ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ചശേഷം സംഘത്തിനൊപ്പം തിരിച്ചുപോകാന്‍ ബസില്‍ കയറാന്‍ പോകവേ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം മദീനയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍. മുസ്തഫ, റംലത്ത്, പരേതനായ അബ്ദുല്‍ …

ഗോവ ഗർണ്ണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റി; സി പി എം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കാതെ പൊലീസ്

കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ച്‌ കയറ്റിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരേ കേസെടുക്കാതെ പൊലീസ്.സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകന്‍ ജൂലിയസ് നികിതാസിനെതിരായ നടപടി പൊലീസ് പിഴയില്‍ ഒതുക്കുകയായിരുന്നു. കസബ പൊലീസാണ് ഇയാളില്‍നിന്ന് ആയിരം രൂപ പിഴ ഈടാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരൻ പിള്ള കോഴിക്കോട് മുഫീസല്‍ സ്റ്റാന്‍ഡ് വഴി പോകുമ്പോൾ വാഹനവ്യൂഹത്തിലേക്ക് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. അതേസമയം ബോധപൂര്‍വമാണ് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റിയതെന്നും സംഭവത്തില്‍ …

‘എന്തിന് ഒരുമിച്ചിരിക്കുന്നു.’ പനമ്പൂര്‍ ബീച്ചില്‍ മലയാളി യുവാവിനും സ്ത്രീക്കും നേരെ സദാചാര പൊലീസിന്റെ പീഡനം; ഹിന്ദു സംഘടനയില്‍പ്പെട്ട നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: പനമ്പൂര്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനും സ്ത്രീക്കും നേരെ അക്രമം നടത്തിയ ഹിന്ദു സംഘടനയില്‍പ്പെട്ട നാലുപേരെ പനമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിലാത്തബെട്ടു സ്വദേശി പ്രശാന്ത് ഭണ്ഡാരി (38), ബെല്‍ത്തങ്ങാടി കാരയ സ്വദേശി ഉമേഷ് പി (23), പുത്തില സ്വദേശി സുധീര്‍ (26), ബെല്‍ത്തങ്ങാടി മച്ചിന സ്വദേശി കീര്‍ത്തന്‍ പൂജാരി (20) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. യുവതിയും യുവാവും പനമ്പൂര്‍ ബീച്ചില്‍ ഒരുമിച്ചിരിക്കെ പ്രതികള്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്തിനാണ് ഒരുമിച്ച് …

കാറില്‍ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തിയ 7.310 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ ഹോസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലായി. നീലേശ്വരം, തൈക്കടപ്പുറം ഐസ് പ്ലാന്റിന് സമീപം താമസിക്കുന്ന കെഎസ് ഷാരോണ്‍(28), ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി ടിസി സിറാജ്(28), ചെറുവത്തൂര്‍ കുഴിഞ്ഞടി സ്വദേശി പിഎസ് ഷുരൈഫ്(28 )എന്നിവരെ ഹോസ്ദുര്‍ഗ് എസ്‌ഐ വിപി അഖില്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് കഴിഞ്ഞ് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് വാഹന പരിശോധനക്കിടെയാണ് ആള്‍ട്ടോ കാറിന്റെ മുന്‍വശം ഡാഷ് ബോര്‍ഡില്‍ നിന്നും എംഡിഎംഎ പൊലീസ് …

കണ്ണൂരിലെ ആസിഡ് ആക്രമണം; കമ്പല്ലൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: രാത്രി വീട്ടുവരാന്തയില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെറുപുഴ, പ്രാപ്പൊയില്‍ പെരുന്തടം സ്വദേശി രാജേഷിനെ ആസിഡ് ഒഴിച്ച് ആക്രമിച്ച കമ്പല്ലൂര്‍ പെരളം സ്വദേശി റോബിനെയാണ് ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. റോബിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ആസിഡ് ഒഴിച്ചശേഷം അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റോബിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് …

വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശനം; പിന്നാലെ ഭീഷണി; തട്ടിയെടുത്തത് 3 കോടി, എട്ടംഗ സംഘം പിടിയില്‍

ന്യൂഡല്‍ഹി: വാട്‌സാപ്പ് വീഡിയോ കോളിലൂടെ അശ്ലീലരംഗങ്ങള്‍ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി എട്ടംഗ സംഘം തട്ടിയെടുത്തത് മൂന്നു കോടിയിലേറെ രൂപ. വിവിധ സംസ്ഥാനങ്ങളിലെ 728 പേരില്‍ നിന്നാണ് കോടികള്‍ തട്ടിയെടുത്തത്. ഹരിയാനയിലെ ഭിവാനിയില്‍ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തു.വാട്സാപ്പിലേക്കു വീഡിയോ കോള്‍ വിളിച്ച് ആദ്യം റെക്കോര്‍ഡ് ചെയ്യും. പിന്നാലെ അശ്ലീല രംഗങ്ങളുമായി മോര്‍ഫ് ചെയ്തശേഷം ഇവ …