പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം; 11 പേര്‍ മരിച്ചു; 60 പേര്‍ക്ക് ഗുരുതരം

ഭോപ്പാല്‍: മധ്യപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം. പൊട്ടിത്തെറിയില്‍ 11 തൊഴിലാളികള്‍ മരിച്ചു. 60 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മ്മാണശാലയിലായിരുന്നു സ്‌ഫോടനം. ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചത്.
പടക്കം നിര്‍മിക്കുന്ന മേഖലയില്‍ ആണ് ആദ്യം തീ പടര്‍ന്നത്. പിന്നാലെ മറ്റിടങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഉഗ്രശബ്ദത്തോടെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചിതറിത്തെറിച്ചു. തൊട്ടടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രകമ്പനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ അലയൊലി സിയോമി, നര്‍മടാപ്പുറം എന്നിവിടങ്ങളിലും ഉണ്ടായി. നിരവധി വീടുകള്‍ കത്തി നശിച്ചു. പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടസ്ഥലത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചു. കാരണം വ്യക്തമല്ല. പാനഞ്ചിലേറെ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് തീ കെടുത്തിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page