വീട്ടമ്മയെ പ്രലോഭിപ്പിച്ച് 28 ലക്ഷം തട്ടി; മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശപ്രകാരം യുവതിക്കെതിരെ കേസ്

കാസര്‍കോട്: അമിതമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പ്രലോഭിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ആവിക്കരയിലെ ജുസൈന മന്‍സിലിലെ സുബൈറിന്റെ ഭാര്യ കുഞ്ഞായിസുവിന്റെ പരാതിയില്‍ ആവിക്കര, എകെജി ക്ലബ്ബിനു സമീപത്തു താമസിക്കുന്ന നസീമക്കെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്. 2021 ഏപ്രില്‍ മാസം മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അമിതമായ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തെന്ന് പരാതിയില്‍ പറഞ്ഞു. പലതവണ ആവശ്യപ്പെട്ടിട്ടും തുക തിരികെ നല്‍കിയില്ല. തുടര്‍ന്നാണ് കുഞ്ഞായിസു മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് കേസെടുത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയത്.

One thought on “വീട്ടമ്മയെ പ്രലോഭിപ്പിച്ച് 28 ലക്ഷം തട്ടി; മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശപ്രകാരം യുവതിക്കെതിരെ കേസ്

  • I enjoy your website, obviously, but you should check the spelling on a number of your posts. A number of them have numerous spelling errors, which makes it difficult for me to tell the truth, but I will definitely return.

    Reply

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page