ഗോവ ഗർണ്ണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റി; സി പി എം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കാതെ പൊലീസ്

കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ച്‌ കയറ്റിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരേ കേസെടുക്കാതെ പൊലീസ്.സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകന്‍ ജൂലിയസ് നികിതാസിനെതിരായ നടപടി പൊലീസ് പിഴയില്‍ ഒതുക്കുകയായിരുന്നു. കസബ പൊലീസാണ് ഇയാളില്‍നിന്ന് ആയിരം രൂപ പിഴ ഈടാക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരൻ പിള്ള കോഴിക്കോട് മുഫീസല്‍ സ്റ്റാന്‍ഡ് വഴി പോകുമ്പോൾ വാഹനവ്യൂഹത്തിലേക്ക് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.

അതേസമയം ബോധപൂര്‍വമാണ് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റിയതെന്നും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും ഗോവ രാജ്ഭവന്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page