മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവുശിക്ഷ. തടവുശിക്ഷയ്ക്ക് പുറമെ ഏഴ് ലക്ഷം രൂപ പിഴയും ചുമത്തി. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെതാണ് ശിക്ഷാവിധി. പിഴത്തുക കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി വിനിയോഗിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സംരക്ഷണത്തിനായി വിനിയോഗിക്കണം. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെയാണ് മഞ്ചേരി സ്വദേശി പീഡനത്തിന് ഇരയാക്കിയത്. അഞ്ച് കുട്ടികളുടെ പിതാവാണ് പ്രതി.
സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പിതാവ് തന്നെ കുട്ടിയെ പീഡിപ്പിച്ചത് അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഒന്നര വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ് പ്രതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. എടവണ്ണ പോലീസ് ആണ് കേസെടുത്തത്.