മംഗളൂരു: കല്യാണം കഴിച്ചുകൊടുക്കണമെന്ന ആവശ്യം നിരാകരിച്ച മാതാവിനെ മകന്‍ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊന്നു. ഉന്‍ഞ്ചാവരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാമ്പോളയിലെ ശോഭ (45)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അനിലി(24)നെ പൊലീസ് അറസ്റ്റു ചെയ്തു.
മദ്യലഹരിയിലെത്തിയ അനില്‍ മാതാവിനോട് തന്റെ കല്യാണം നടത്തിത്തരണമെന്നു ആവശ്യപ്പെടുകയായിരുന്നുവെന്നു പറയുന്നു. ഇതു നിരാകരിച്ചതോടെ ക്ഷുഭിതനായ മകന്‍ സമീപത്തുണ്ടായിരുന്ന വിറകുകൊള്ളിയെടുത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.