മലപ്പുറം:കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പറപ്പൂർ സ്വദേശി ഹാരിസാണ് അറസ്റ്റിലായത്.ഊട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന സ്വിഫ്റ്റ് ബസില്‍ വെച്ചാണ് സംഭവം. ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി ഉടൻ തന്നെ വിവരം കണ്ടക്ടറെ അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. സംഭവത്തില്‍ മലപ്പുറം വഴിക്കടവ് പൊലീസാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.