പോക്‌സോ കേസിലെ ഇരയെ കഴുത്ത് ഞെരിച്ച് മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

കാസര്‍കോട്: ചീമേനി സ്റ്റേഷന്‍ പരിധിയില്‍ നടന്ന പോക്‌സോ കേസിലെ ഇരയെ താമസ സ്ഥലത്തെത്തി കഴുത്ത് ഞെരിച്ച് മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലെ ഇരയുടെ താമസസ്ഥലത്ത് മാസ്‌ക് ധരിച്ച് ബുള്ളറ്റിലെത്തിയ പ്രതി വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി അതിജീവിതയെ തടഞ്ഞു നിര്‍ത്തി കഴുത്തില്‍ കൈ കൊണ്ടുകുത്തി പിടിച്ച് കോടതിയില്‍ മൊഴിമാറ്റി പറയണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടി വീട്ടുകാരുമായി ചീമേനി പൊലീസിലെത്തി പരാതി നല്‍കി. കേസെടുത്ത ചീമേനി പൊലീസ് സംഭവം നടന്നത് പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് പെരിങ്ങോത്തേക്ക് മാറ്റി.
അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ കരിവെള്ളൂര്‍ സ്വദേശികളായ യുവാക്കള്‍ ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page