ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കലക്ടറെയും എസ് പിയെയും തടഞ്ഞു; മൃതദേഹം വഹിച്ച് പ്രതിഷേധം തുടരുന്നു

മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വയനാട്ടില്‍ കടുത്ത പ്രതിഷേധം തുടരുന്നു. ആനയെ വെടിവെച്ചു കൊല്ലാന്‍ കലക്ടര്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു. സംഭവസ്ഥലത്ത് എത്തിയ കലക്ടര്‍ രേണുരാജിനെയും തടഞ്ഞു. മാനന്തവാടിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം നാട്ടുകാര്‍ ഉപരോധിച്ചു. ഏറെ വൈകിയും ഉപരോധം തുടരുകയാണ്. വാഹനങ്ങള്‍ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുവാനും നാട്ടുകാര്‍ സമ്മതിച്ചില്ല. സ്ഥലത്തെത്തിയ എസ്പി ടി നാരായണനെ നാട്ടുകാര്‍ തടഞ്ഞു. ഗോ …

കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയുമെന്ന് ടി സിദ്ദിഖ്

കല്‍പ്പറ്റ: വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് പ്രതികരിച്ച് രംഗത്തുവന്നു. കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയുമാണെന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ആന ജനവാസ മേഖലയില്‍ എത്തിയത് ഗുരുതര വീഴ്ചയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. വീടിനകത്തേക്ക്, ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടന്നുവരുന്നത് വയനാട്ടില്‍ ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. മനുഷ്യന്റെ ജീവന്‍ അപഹരിക്കുന്നത് സ്ഥിരം സംഭവമായി മാറുകയും അത് പൊതുവത്കരിക്കുകയും ചെയ്യുന്നത് വിഷമകരമാണ്. മേപ്പാടി പഞ്ചായത്തില്‍ കുഞ്ഞവറാന്‍ …

നാലുവര്‍ഷം മുമ്പുണ്ടായ സംഭവത്തെ വളച്ചൊടിച്ച് ഓണ്‍ലൈന്‍ വാര്‍ത്ത; കലാപത്തിന് ശ്രമം; അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കാസര്‍കോട്: നാലുവര്‍ഷം മുമ്പുണ്ടായ സംഭവത്തെ പുതിയ വിഷയമായി ചിത്രീകരിച്ച് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ച അഞ്ചുപേര്‍ക്കെതിരെ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു. നൗഷാദ്, സലാം, ഖാദര്‍, ഹബീബ്, മുസ്തഫ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നാലുവര്‍ഷം മുമ്പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയാണ് പുതിയ സംഭവം ആണെന്ന മട്ടില്‍ പരക്കെ പ്രചരിപ്പിച്ചത്. ഇതുവഴി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു അഞ്ചുപേരുമെന്ന് പൊലീസ് പറഞ്ഞു. കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ എംഎ ബിജോയ്, എസ്‌ഐ ടി.എം വിപിന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.2020 ല്‍ …

കിടപ്പുമുറിക്കകത്ത് പിഞ്ചുകുഞ്ഞ് കുടുങ്ങി; രക്ഷകരായത് ഫയര്‍ഫോഴ്സ്

കാസര്‍കോട്: വീട്ടിലെ കിടപ്പു മുറിയില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിനു രക്ഷകരായി ഫയര്‍ഫോഴ്സ്. ഉപ്പള കോടിബയലിലെ ഒരു വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് സംഭവം. മുറിക്കകത്തു കയറിയ കുഞ്ഞ് അറിയാതെ അകത്തുനിന്നു വാതിലിന്റെ പൂട്ട് ഇടുകയായിരുന്നു. അകത്തു കുടുങ്ങി പുറത്തിറങ്ങാന്‍ കഴിയാതെ കുഞ്ഞ് നിലവിളിച്ചതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. എത്ര ശ്രമിച്ചിട്ടും വാതില്‍ തുറക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ സിപി രാജേഷിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സ് വാതിലിലെ പൂട്ട് അഴിച്ചു മാറ്റി …

മൂന്നു കുത്തിവയ്‌പ്പെടുത്തിട്ടും രക്ഷയില്ല; തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

തെരുവുനായയുടെ കടിയേറ്റ യുവതി വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത്. ജനുവരി 15 നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വെള്ളമെടുക്കാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ മുഖത്ത് കടിക്കുകയായിരുന്നു. താടിയെല്ലിനും ചെവിക്കുമാണ് കടിയേറ്റത്. ഉടന്‍ തന്നെ മൈമുനയെ ആശുപത്രിയില്‍ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കുകയും ചെയ്തിരുന്നു. മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തശേഷം വീട്ടിലേക്ക് മടങ്ങി. ഫെബ്രുവരി …

തപസ്യ വാര്‍ഷികോത്സവത്തിന് കാഞ്ഞങ്ങാട് വര്‍ണാഭമായ തുടക്കം

കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യ വേദി 48 ാമത് സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തില്‍ വര്‍ണ്ണാഭമായ തുടക്കം. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി ജി.ഹരിദാസ് പതാക ഉയര്‍ത്തി. കേന്ദ്ര സംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖി ഓണ്‍ലൈനിലൂടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ പി ജി.ഹരിദാസ് ആധ്യക്ഷം വഹിച്ചു. വിഷ്ണു ഭട്ട് വെള്ളിക്കോത്ത് സ്വാഗത ഗാനവും ശ്രീനിധി കെ.ഭട്ട് നന്ദി ഗീതം അവതരിപ്പിച്ചു. തെയ്യം കലാചാര്യന്‍ പത്മശ്രീ ഇപി നാരായണ പെരുവണ്ണാന്‍, പ്രശസ്ത നര്‍ത്തകി …

 പെരുങ്കളിയാട്ടം കാണാന്‍ നോബല്‍ സമ്മാന ജേതാവും; ഡെന്‍മാര്‍ക്കില്‍ പരമ്പരാഗത ഉത്സവമില്ലെന്ന് മെല്‍ഡല്‍

കാസര്‍കോട്: 22 വര്‍ഷങ്ങള്‍ക്ക് ശേഷം ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പെരുങ്കളിയാട്ടം കാണാന്‍ നോബല്‍ സമ്മാന ജേതാവും ഭാര്യയുമെത്തി. ഡെന്‍മാര്‍ക്കിലെപ്രൊഫ.മോര്‍ട്ടന്‍ പി മെല്‍ഡലും ഭാര്യ ആഫ്രിക്കന്‍ വംശജയായ ഫാസിഡു സെന്റ് ഹിലാരിയുമാണ് വെള്ളിയാഴ്ച സന്ധ്യയ്ക്ക് ക്ഷേത്ര സന്നിധിയിലെത്തിയത്. കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ നടക്കുന്ന 36 -മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ മുഖ്യപ്രഭാഷണം നടത്തുവാന്‍ എത്തിയതായിരുന്നു മെല്‍ഡല്‍. പെരുങ്കളിയാട്ടം നടക്കുന്ന വിവരത്തെ തുടര്‍ന്ന് ഒന്നു കാണാനെത്തിയതായിരുന്നു മെല്‍ഡലും ഭാര്യയും. പെരുങ്കളിയാട്ട വേദിയിലെ മീഡിയ മുറിയില്‍ വച്ച് ഇരുവര്‍ക്കും …

നെല്ലൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം ഏഴായി; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മസുനൂരു ടോള്‍ പ്ലാസയില്‍ വച്ചാണ് അപകടം. രണ്ട് ട്രക്കുകളും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ലോറി ഡ്രൈവര്‍മാരും ബസ് ഡ്രൈവറും നാല് യാത്രക്കാരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് മറ്റൊരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിലേക്ക് എതിര്‍ദിശയില്‍ വന്ന ബസ് ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ചെന്നൈയില്‍ നിന്ന് …

ഈ ആയുര്‍വേദ മന മസ്സാജ് പാര്‍ലറില്‍ വരുന്നവരുടെ ലക്ഷ്യം വേറെ; തളിപ്പറമ്പ സ്വദേശികളായ സഹോദരങ്ങള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: മസാജ് സെന്ററിന്റെ മറവില്‍ രാസലഹരി കച്ചവടം നടത്തിയ സഹോദരങ്ങള്‍ അടക്കം മൂന്നുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി പാച്ചാളത്തെ ആയുര്‍വേദ മന മസ്സാജ് പാര്‍ലറില്‍ നിന്നാണ് രാസ ലഹരിയുമായി തളിപ്പറമ്പ സ്വദേശികളായ അഷറഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നും 50 ഗ്രാം ഗോള്‍ഡന്‍ മെത്ത് കണ്ടെടുത്തു.സിഗരറ്റ് പാക്കറ്റുകളില്‍ ചെറിയ അളവില്‍ എംഡിഎംഎ ഒളിപ്പിച്ചു വില്‍പന നടത്തുന്ന സംഘമാണ് ഇവര്‍. മസ്സാജിന് വരുന്ന പലരും മയക്കുമരുന്ന് ഇടപാടുകാര്‍ ആണെന്നാണ് സംശയം. …

അവിവാഹിതയായ 30 കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; കുറിപ്പ് കണ്ടെത്തി

യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബെല്‍ത്തങ്ങാടി കാര്യത്തഡ്ക കലെഞ്ച സ്വദേശിനി രേവതി എന്ന 30 കാരിയാണ് മരിച്ചത്. മുറിയില്‍ നിന്ന് പുറത്തു വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് രേവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അവിവാഹിതയായ ഇവര്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. അതിന് ശേഷം …

ആണ്‍ സുഹൃത്തിനോട് സംസാരിച്ചതിന് പതിനഞ്ചുകാരിയെ പിതാവും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് പുഴയിലെറിഞ്ഞു

ആണ്‍ സുഹൃത്തിനോട് സംസാരിച്ചുവെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവും അമ്മാമനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് യമുന നദിയിലെറിഞ്ഞു. ആഗ്ര ജില്ലയിലെ ബംറോളി കത്താറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊണ്ടോന്‍ പാലത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ പുഴയിലെറിഞ്ഞത്. പെണ്‍കുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്തില്‍ മഫ്‌ളര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ പുഴയില്‍ വലിച്ചെറിയുകയായിരുന്നു. ആണ്‍ സുഹൃത്തിനോട് എന്തിനാണ് സംസാരിച്ചത് എന്ന് ചോദിച്ചായിരുന്നു അതിക്രമം. ആക്രമണത്തിനുശേഷം ഇരുവരും രക്ഷപ്പെട്ടു.മുങ്ങല്‍ വിദഗ്ധരായ രാകേഷ് …

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നാളെ സമാപിക്കും; കാസര്‍കോട് ഗവ. കോളേജ് മുന്നില്‍

മുന്നാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ സ്റ്റേജിനങ്ങളുടെ ആദ്യദിനം പിന്നിട്ടപ്പോള്‍ കാസര്‍കോട് ഗവ. കോളേജ് 145 പോയന്റോടെ മുന്നേറ്റം തുടരുന്നു. പയ്യന്നൂര്‍ കോളേജ് (126), ഗവ. ബ്രണ്ണന്‍ കോളേജ് തലശേരി (124), സര്‍സയിദ് തളിപ്പറമ്പ് (102) കോളേജുകള്‍ പിന്നാലെയുണ്ട്. കലോല്‍സവം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ എം.എല്‍.എ സിഎച്ച് കുഞ്ഞമ്പു അധ്യക്ഷനായി. കലോത്സവം ഞായറാഴ്ച സമാപിക്കും. വൈകിട്ട് നാലിന് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. നടി ഗായത്രി വര്‍ഷ, സംവിധായകന്‍ ആമിര്‍ …

പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം; ഇറങ്ങിയോടിയത് അഖില്‍ജിത്തോ? അന്വേഷണം ത്വരിതമാക്കാന്‍ പൊലീസ്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേമം സ്വദേശിയായ അഖില്‍ ജിത്താണ് ഹാളില്‍ നിന്നും ഇറങ്ങിയോടിയത് എന്നാണ് പൊലീസ് നിഗമനം. കോടതിയില്‍ കീഴടങ്ങിയ അമല്‍ജിത്ത്, സഹോദരന്‍ അഖില്‍ജിത്ത് എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ ഹര്‍ജി നല്‍കി. വെള്ളിയാഴ്ച വൈകിട്ടാണ് ഇരുവരും തിരുവനന്തപുരം എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്. കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‌സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് പരീക്ഷ എഴുതാന്‍ …

വയനാട്ടിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാനയെത്തി: വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന ഗൃഹനാഥനെ ചവിട്ടിക്കൊന്നു

വയനാട്: പടമലയിലെ ജനവാസമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വീടിന്റ ഗേറ്റും മതിലും തകര്‍ത്ത് അകത്തുകടന്ന ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്. ഇത് മോഴയാനയാണ്. ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടന്‍കൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പണിക്കാരെ വിളിക്കാന്‍ പോയ അജീഷിന്റെ പിന്നാലെ ഓടിയെത്തിയ ആന പിന്തുടര്‍ന്ന് തുമ്പിക്കൈ കൊണ്ട് വാരിയെടുത്തശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. …

കേരള സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ചത് നാടക സമരമെന്ന് കെസി വേണുഗോപാൽ; കെപിസിസിയുടെ സമരാഗ്നി യാത്രയ്ക്ക് കാസർകോട് ഉജ്വല തുടക്കം

കാസർകോട്: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി യാത്രയ്ക്ക് കാസർകോട്ട് ഉജ്ജ്വല തുടക്കം. കാസർകോട് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ചത് നാടക സമരം എന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി ചെയ്യുന്ന തെറ്റായ കാര്യങ്ങളോട് എതിർപ്പ് ഉണ്ടെങ്കിലും അതിനെ ഇത്തരം നാടകങ്ങളിലൂടെ അല്ല നേരിടേണ്ടത്. കേന്ദ്രത്തിൽ നരേന്ദ്രമോദിയെ നട്ടെല്ലോടെ നേരിടുന്നത് കോൺഗ്രസ് മാത്രമാണെന്നും …

കാസര്‍കോടു നിന്നൊരു നവ സംഗീത സംവിധായകന്‍; ‘പിദായി’ എന്ന സിനിമയിലൂടെ പിവി അജയ് നമ്പൂതിരിയുടെ അരങ്ങേറ്റം

കാസര്‍കോട്: കാസര്‍കോടിന്റെ സ്വന്തം ഗായകനും പ്രശസ്ത കര്‍ണാടക സംഗീതജ്ഞനുമായ പിവി അജയ് നമ്പൂതിരി സിനിമാ സംഗീത സംവിധായകനാകുന്നു. ‘പിദായി’ എന്ന തുളു കന്നഡ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ശരത് ലോഹിതാശ്വയെ നായകനാക്കി,ദേശീയ അവാര്‍ഡ് ജേതാവായ സന്തോഷ് മാട സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിദായി. ഒരു സിനിമാറ്റിക് മാസ്റ്റര്‍ പീസിനുള്ള ചേരുവകളുമായാണ് ഈ ചിത്രത്തിലൂടെ തയ്യാറാവുന്നത്. അജയ് നമ്പൂതിരി സംഗീതമൊരുക്കിയ നാല് ഗാനങ്ങളില്‍ രണ്ടെണ്ണം മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും കവിയുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി …

മംഗല്‍പാടി എംകെ മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

മംഗല്‍പാടി: എംകെ മുഹമ്മദ് മുസ്ലിയാര്‍ (85)അന്തരിച്ചു. ഖാളിയാര്‍ കുഞ്ഞഹമദ് മുസ്ല്യാരുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കള്‍: കുഞ്ഞഹമ്മദ്, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ജബ്ബാര്‍, ഇബ്രാഹിം നസീര്‍, സുഹറ, റംല. മരുമക്കള്‍: ലത്തീഫ് ഗാലക്സി, മുസ്തഫ ഏരിയാല്‍.

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌ക്ക ടോറസ് ലോറി ഇടിച്ച് മരിച്ചു

കണ്ണൂര്‍: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ മധ്യവയസ്‌ക്ക മരിച്ചു. പെരുവളത്ത് പറമ്പ് സ്വദേശിനി താഹിറയാണ് (51) മരിച്ചത്. ഭര്‍ത്താവ് പരിപ്പായി സ്വദേശി മൊയ്തീന് (61) സാരമായി പരുക്കേറ്റു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇരിക്കൂര്‍ ടൗണിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം ആണ് അപകടം. മൃതദേഹം ഇരിക്കൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ടോറസ് ഡ്രൈവര്‍ക്കെതിരെ ഇരിക്കൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.