കേരള സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ചത് നാടക സമരമെന്ന് കെസി വേണുഗോപാൽ; കെപിസിസിയുടെ സമരാഗ്നി യാത്രയ്ക്ക് കാസർകോട് ഉജ്വല തുടക്കം

കാസർകോട്: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി യാത്രയ്ക്ക് കാസർകോട്ട് ഉജ്ജ്വല തുടക്കം. കാസർകോട് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ചത് നാടക സമരം എന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി ചെയ്യുന്ന തെറ്റായ കാര്യങ്ങളോട് എതിർപ്പ് ഉണ്ടെങ്കിലും അതിനെ ഇത്തരം നാടകങ്ങളിലൂടെ അല്ല നേരിടേണ്ടത്. കേന്ദ്രത്തിൽ നരേന്ദ്രമോദിയെ നട്ടെല്ലോടെ നേരിടുന്നത് കോൺഗ്രസ് മാത്രമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വിജയസാധ്യത നോക്കിയാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം. കണ്ണൂരിലും ആലപ്പുഴയിലും അത് ബാധകമാണ്. കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകളെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും ഇരുവരും ജനക്ഷേമമല്ല മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ബി.ജെ.പി വിരുദ്ധതയൊന്നുമില്ല. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഏത് കാര്യത്തോടും സഹകരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ബം​ഗാൾ മോഡലിലേക്ക് സി.പി.എമ്മിനെ എത്തിക്കുന്നതിനായി ക്വട്ടേഷനെടുത്ത നേതാവാണ് പിണറായി വിജയണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൻ്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, എംഎം ഹസൻ എം പിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, എം കെ രാഘവൻ, രമ്യ ഹരിദാസ്, രാജ്മോഹൻ ഉണ്ണിത്താൻ, നേതാക്കളായ ടി സിദ്ദീഖ്, ചാണ്ടി ഉമ്മൻ, ഉമാ തോമസ്, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി വിഷ്ണുനാഥ്, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ്, എ പി അനിൽകുമാർ, കെ എസ് ഐ, ബിന്ദുകൃഷ്ണ, പി കെ ഫൈസൽ, കല്ലട്ര മാഹിൻ ഹാജി, ജോസഫ്, ഇ അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ തുറന്ന് കാട്ടുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി. സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. സമ്മേളനം നടക്കുന്ന സ്ഥലങ്ങളിലെല്ലാം വ്യത്യസ്ത മേഖലകളിൽ കഷ്ടതകൾ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുമായി സംവാദിക്കും. കാസർകോട്ട് സംവാദം ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. 29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page