ഈ ആയുര്‍വേദ മന മസ്സാജ് പാര്‍ലറില്‍ വരുന്നവരുടെ ലക്ഷ്യം വേറെ; തളിപ്പറമ്പ സ്വദേശികളായ സഹോദരങ്ങള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: മസാജ് സെന്ററിന്റെ മറവില്‍ രാസലഹരി കച്ചവടം നടത്തിയ സഹോദരങ്ങള്‍ അടക്കം മൂന്നുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി പാച്ചാളത്തെ ആയുര്‍വേദ മന മസ്സാജ് പാര്‍ലറില്‍ നിന്നാണ് രാസ ലഹരിയുമായി തളിപ്പറമ്പ സ്വദേശികളായ അഷറഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നും 50 ഗ്രാം ഗോള്‍ഡന്‍ മെത്ത് കണ്ടെടുത്തു.
സിഗരറ്റ് പാക്കറ്റുകളില്‍ ചെറിയ അളവില്‍ എംഡിഎംഎ ഒളിപ്പിച്ചു വില്‍പന നടത്തുന്ന സംഘമാണ് ഇവര്‍. മസ്സാജിന് വരുന്ന പലരും മയക്കുമരുന്ന് ഇടപാടുകാര്‍ ആണെന്നാണ് സംശയം. എറണാകുളം ജില്ലയിലെ എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് മിന്നല്‍ പരിശോധനയില്‍ പാര്‍ലറില്‍ നിന്ന് എംഡിഎംഎ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്ന് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page