കുബണൂരിലെ മാലിന്യ പ്ലാന്റില്‍ വൻ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കിയത് പത്ത് മണിക്കൂറിന് ശേഷം; ആളപായമില്ല

കാസര്‍കോട്: മഞ്ചേശ്വരം കുബണൂരില്‍ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. വിവരത്തെ തുടര്‍ന്ന് ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള 15 യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി പത്ത് മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിത്. ഒരു പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാലിന്യസംസ്‌കരണശാല കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. എങ്കിലും ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സംഭവ പശ്ചാത്തലത്തില്‍ …

കൊച്ചി ബാറിലെ വെടിവെയ്പ്; 3 പേർ പിടിയിൽ; പ്രതികളെ പിടിച്ചത് വാടക കാർ കേന്ദീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിൽ

കൊച്ചി : കത്രക്കടവിലെ ഇടശ്ശേരി ബാറില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയില്‍. വെടിയുതിർത്ത സംഘം എത്തിയത് വാടകയ്ക്കെടുത്ത കാറിലാണെന്ന് തിരിച്ചറിഞ്ഞ്  ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഷമീർ, ദില്‍ഷൻ, വിജയ് എന്നിവരെയാണ് പിടികൂടിയത്. തൊടുപുഴ- മൂവാറ്റുപുഴ സ്വദേശികളാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ ചോദ്യം ചെയ്തശേഷമേ കൃത്യം സംബന്ധിച്ച പൂർണ വിവരം  വ്യക്തമാവൂഎന്ന് പൊലീസ് അറിയിച്ചു. വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കത്രക്കടവിലെ …

ആളെ കൊന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം നാലാം ദിവസത്തിലേക്ക്;സ്കൂളുകൾക്ക് ഇന്നും അവധി

മാനന്തവാടി:മാനന്തവാടി സ്വദേശി അജീഷിന്റെ ജീവനെടുത്ത ബേലൂർ മഗ്ന (മോഴ)യെ പിടികൂടാനുള്ള ദൗത്യം നാലാം ദിനത്തില്‍. ആന മണ്ണുണ്ടി മേഖലയിലാണുള്ളത്. മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. 200 പേര്‍ ഉള്‍പ്പെട്ട ദൗത്യസംഘമാണ് ഇതിനായി പ്രവർത്തിക്കുന്നത്. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തില്‍ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടങ്ങി. ജനവാസമേഖലയ്ക്ക് അടുത്ത് നിലയുറപ്പിച്ചതും കുറ്റിക്കാട്ടില്‍ നിന്ന് പുറത്ത് കടക്കാത്തതുമാണ് മയക്കുവെടി വയ്ക്കുന്നതിന് പ്രധാന തടസ്സം. നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ഏറുമാടം …

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ; വിവിധ സ്ഥലങ്ങളിൽ നിരോധനാജ്ഞ

ന്യൂഡൽഹി:കർഷകരുടെ ഡല്‍ഹി ചലോ മാർച്ച്‌ ഇന്ന്. ഡല്‍ഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളില്‍ രാത്രിയോടെ കർഷകർ എത്തി.പ്രതിഷേധം ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി വൈകി കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയും പരാജയപ്പെട്ടതോയെയാണ് കർഷകർ മാർച്ചുമായി മുന്നോട്ട് പോകുന്നത്. രാത്രിയും പുലർച്ചെയുമായി നിരവധി ട്രാക്ടറുകളാണ് ഡല്‍ഹി ചലോ മാർച്ചിനായി പുറപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കാൻ ശക്തമായ സമ്മർദം കേന്ദ്ര സർക്കാരിന് മേല്‍ ചുമത്തുകയാണ് ലക്ഷ്യം. കാലങ്ങളായി ഉന്നയിക്കുന്ന താങ്ങുവില, വിള ഇന്‍ഷുറന്‍സ്, കർഷകർക്ക് എതിരായ എഫ്‌ഐആർ റദ്ദാക്കുക …

പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ ബംബ്രാണ ജമാ അത്ത്; നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെ നടപടി വേണം

കുമ്പള: മൂന്നു വർഷങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ തീയതി മാറ്റി വീണ്ടും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബംബ്രാണ മുസ് ലിം ജമാഅത്ത് കമ്മിറ്റി. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. മുൻപ് നടന്ന സംഭവം ഇരു വിഭാഗങ്ങളും രമ്യമായി പരിഹരിച്ചതാണ്. വർഗീയ കലാപമുണ്ടാക്കാനുള്ള സംഘടിതമായ ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു. കണിപുര ക്ഷേത്രത്തിൽ ഉത്സവം നടക്കാനിരിക്കെയാണ് ഇത്തരത്തിൽ വ്യാജ പ്രചരണമെന്നതിനാൽ ജമാ അത്ത് ഗൗരവത്തോടെയാണ് പ്രശ്നത്തെ കാണുന്നത്.ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കുമ്പള പൊലീസ് …

ഗോവൻ മദ്യ ശേഖരം; 135 ലിറ്റർ മദ്യവുമായി മധൂരിൽ മധ്യവയസ്കൻ പിടിയിൽ

കാസർകോട്: 135 ലിറ്റർ ഗോവൻ നിർമ്മിത വിദേശമദ്യം ശേഖരിച്ച മധ്യവയസ്കൻ അറസ്റ്റിൽ. മധൂർ കല്ലക്കട്ട സ്വദേശി ഗോവിന്ദൻ (65) ആണ് എക്സൈസിന്റെ പിടിയിലായത്. കാസർകോട് അസി.എക്സൈസ് കമ്മിഷണർ എച്ച് നൂറൂദ്ദിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മധുരിലും പരിസരപ്രദേശങ്ങളിലും റെയ്ഡ് നടത്തിയത്. കല്ലക്കട്ടയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ180 മില്ലി ലിറ്ററിന്റെ 750 കുപ്പി ഗോവൻ നിർമ്മിത മദ്യം കണ്ടെത്തി. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. കാസർകോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജെ ജോസഫ്, ഉണ്ണികൃഷ്ണൻ, രാമ, …

കെപിസിസിയുടെ സമരാഗ്നി ജാഥ കോഴിക്കോട് തുടരുന്നു; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിജിലൻസിൽ പരാതി

കോഴിക്കോട്: സമരാഗ്നി ജാഥ തുടരുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിജിലൻസിൽ പരാതി. കെപിസിസിയുടെ സമരാഗ്നി ജാഥ കോഴിക്കോട്ടെക്ക് എത്തിയപ്പോഴാണ് സിൽവർ ലൈൻ പദ്ധതി തകർക്കാൻ 150 കോടി കോഴ വാങ്ങിയെന്ന ആരോപണവുമായി വിജിലൻസിന് പരാതി ലഭിച്ചത്. പി വി അൻവർ എംഎൽഎ നിയമസഭയിൽ നടത്തിയ പ്രസംഗം കൂടി ചേർത്താണ് പരാതി നൽകിയത്. ബംഗളൂരു ഹൈദരാബാദ് ഐ ടി കമ്പനികളിൽ നിന്ന് കോഴ വാങ്ങി എന്ന് പരാതിയിൽ പറയുന്നു. കേരള കോൺഗ്രസ് നേതാവ് എ …

തോമസ് ചാഴിക്കാടൻ കോട്ടയത്ത് മത്സരിക്കും; ലോകസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം)

ലോകസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം). കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിൽ തോമസ് ചാഴികാടൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. 2019ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ ജയിച്ചത്. അന്ന് ഇടത് സ്ഥാനാർത്ഥിയായിരുന്ന വി എന്‍ വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ തോല്‍പിച്ചത്‌.അതേ സമയം ഒരേയൊരു പേരു മാത്രമാണ് മുന്നോട്ടുവന്നതെന്ന് ചെയർമാൻ …

ബാസ്‌ക്കറ്റ് ബോള്‍ കളിക്കിടെ വൈദ്യുത വയറില്‍ ചവിട്ടി; 11 വയസുകാരന് ദാരുണാന്ത്യം

ബാസ്‌കറ്റ് ബോള്‍ കളിക്കിടെ വൈദ്യുതി വയറില്‍ ചവിട്ടി ഷോക്കേറ്റ 11 വയസുകാരന്‍ മരിച്ചു. ചെന്നൈ നന്ദനത്തിലെ വൈഎംസിഎയില്‍ ആയിരുന്നു അപകടം. മൈലാപ്പൂര്‍ ഡിസില്‍വ സ്ട്രീറ്റ് സ്വദേശിയായ റിയാന്‍ ആദവ് ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.കളിച്ചുകൊണ്ടിരിക്കെ, പുറത്തേക്ക് തെറിച്ചുവീണ ബോള്‍ എടുക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. കോര്‍ട്ടിനോട് ചേര്‍ന്ന് പുറത്ത് വൈദ്യുതി വയര്‍ ഇന്‍സുലേഷനില്ലാതെ കിടപ്പുണ്ടായിരുന്നു. ഇതറിയാതെ വയറില്‍ ചവിട്ടിയ റിയാന്‍ ഷോക്കേറ്റ് തെറിച്ചുവീണു. സംഭവം കണ്ട കൂട്ടുകാരും പരിശീലകരും വൈദ്യുതി ലൈന്‍ ഓഫാക്കി ഓടിയെത്തി. ഉടന്‍ തൊട്ടടുത്ത …

ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കുമോ? അയഞ്ഞ് കെ സുധാകരന്‍

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് പരിഗണിച്ചേക്കും. പൊതു തെരഞ്ഞെടുപ്പില്‍ ലീഗ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം പരിഗണിക്കുമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുസ്ലീം ലീഗിനെ പിണക്കില്ല. വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യും. ലീഗിനെ തെറ്റിക്കാന്‍ നോക്കണ്ടെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നേരത്തെ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു. രണ്ടുതവണ ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ലീഗില്‍ നിന്നു …

കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകന്‍ എം.എം സാബു അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ അഭിഭാഷകനും സി.എം.പി. ജില്ലാ കൗണ്‍സില്‍ മുന്‍ അംഗവുമായിരുന്ന എം.എം സാബു(55) അന്തരിച്ചു. അസുഖ ചികില്‍സക്കിടെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘ നാളായി അസുഖ ബാധിതനായി കാഞ്ഞങ്ങാട് പടന്നക്കാട്ടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. എണ്‍പതുകളില്‍ എസ്.എഫ്‌ഐയുടെ സജീവ നേതാവായിരുന്നു. നെഹ്‌റു കോളേജ് യൂണിറ്റ് പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സികുട്ടീവ് അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. 1986 ല്‍ സി.എം.പിയില്‍ ചേര്‍ന്നു. വിദ്യാര്‍ത്ഥി നേതാവായിരിക്കെ നിരവധി സമരങ്ങളില്‍ പങ്കെടുത്തിരുന്നു. …

ബീഹാറില്‍ വിശ്വാസം നേടി നിതീഷ് കുമാര്‍; സ്പീക്കറെ പുറത്താക്കി; ആര്‍ജെഡിയുടെ മൂന്ന് എംഎല്‍എമാര്‍ മറുകണ്ടം ചാടി; പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ബീഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു -ബിജെപി സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.243 അംഗ സഭയില്‍ 129 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സര്‍ക്കാരിന് ലഭിച്ചു.കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 122 പേരുടെ പിന്തുണയാണ് ആവശ്യം. കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടത് എംഎല്‍എമാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പുതിയ സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുമ്പേ നിയമസഭാ സ്പീക്കറെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിന് മുന്‍പാണ് ആര്‍ജെഡി നേതാവും സ്പീക്കറുമായ അവധ് ബിഹാരി ചൗധരിക്ക് നേരെ ഭരണപക്ഷം അവിശ്വാസ …

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി ചാറ്റ്; ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചിത്രം ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവ് അറസ്റ്റില്‍. അഴീക്കോട് കപ്പക്കടവ് സ്വദേശി കളത്തില്‍ ഹൗസില്‍ മുഹമ്മദ് സഫ്വാനാണ് (23) അറസ്റ്റിലായത്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് നിരവധി പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും ശേഷം അവരുടെ സ്വകാര്യ ചിത്രം ശേഖരിച്ച് മോര്‍ഫ് ചെയ്യുകയാണ് യുവാവിന്റെ രീതി. പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി ചുഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഏച്ചുര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ രജിസ്റ്റര്‍ …

അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ ബലാൽസംഗം ചെയ്തു;മുൻസിപ്പൽ ചെയർമാനും കമ്മിഷണർക്കുമെതിരെ കേസ്

ജയ്പൂർ:രാജസ്ഥാനിലെ സിരോഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയർമാൻ മഹേന്ദ്ര മേവാഡയ്ക്കും മുൻ മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മീഷണർ മഹേന്ദ്ര ചൗധരിക്കും എതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു.അംഗൻവാടിയില്‍ ജോലി നല്‍കാനെന്ന വ്യാജേന ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ്  കേസെടുത്തിരിക്കുന്നത്. പ്രതികള്‍ തന്നെയും മറ്റ് 20 ഓളം സ്ത്രീകളെയും തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചെന്ന് ആരോപിച്ച്‌ പാലി ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികള്‍ ലൈംഗികാതിക്രമങ്ങള്‍ ചിത്രീകരിക്കുകയും പിന്നീട് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരകളെ …

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാനുള്ള ശ്രമം; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കര്‍ തടഞ്ഞു. ആരോപണം ഉന്നയിക്കാന്‍ ഒരുങ്ങിയ മാത്യു കുഴല്‍നാടന്റെ മൈക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഓഫ് ചെയ്തു. വ്യക്തമായ രേഖകള്‍ ഇല്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്ന് സ്പീക്കര്‍ കുഴല്‍നാടനെ അറിയിച്ചു.ചട്ടപ്രകാരമാണ് സഭയില്‍ ഇടപെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണത്തിന് അടിസ്ഥാനമായ രേഖ വേണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അത് നല്‍കുകയും ചെയ്തു. എന്നിട്ടും അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലായില്ലെന്ന് മാത്യു കുഴല്‍നാടന്‍ …

നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിലെ റിട്ട അധ്യാപിക ടി.ജാനകി അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ജി.യു.പി.സ്‌കൂള്‍ റിട്ട. അധ്യാപിക നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിലെ ജയശ്രീ നിവാസില്‍ ടി.ജാനകി (89 ) അന്തരിച്ചു. പരേതനായ പക്കിരന്റെ ഭാര്യയാണ്. മക്കള്‍: പ്രകാശ് (തിരുവനന്തപുരം), ജയശ്രീ, പരേതനായ ഡോ.രവീന്ദ്രനാഥ്. മരുമക്കള്‍: ഡോ.ഗീതാജ്ഞലി, ഡോ.മീര, പരേതനായ ഡോ.രമേശ് കദ്രി.

പെയിന്റിംഗ് തൊഴിലാളി ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍നഗര്‍ കടിക്കാല്‍ സ്വദേശി ആനന്ദറാവുവിന്റെ മകന്‍ എച്ച് രമേഷ്(43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നിത്യാനന്ദ ആശ്രമം റോഡിന് സമീപത്തെ ആള്‍താമസമില്ലത്തെ വീട്ടിന്റെ പുറത്ത് കഴുക്കോലില്‍ തൂങ്ങിമരിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: കസ്തൂരി. സഹോദരങ്ങള്‍ എച്ച്.ധനരാജ്, അനുരാധ, ഉമാറാണി.

നിത്യാനന്ദ ആശ്രമത്തില്‍ എത്തിയ സ്വാമി നെഞ്ചുവേദനയെത്തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: നിത്യാനന്ദ ആശ്രമത്തില്‍ താമസിച്ചുവരികയായിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര കണ്ണംകുഴിമരങ്ങാലി ശ്രീ കാശിലിംഗം ഗുരുസ്വാമി മഠത്തിലെ മനോഗിരി (68)അന്തരിച്ചു. ഈ മാസം ഏഴു മുതല്‍ നിത്യാനന്ദ ആശ്രമത്തില്‍ ആയിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 3.30 മണിയോടെ ആശ്രമത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.