കാസര്‍കോട്: നിത്യാനന്ദ ആശ്രമത്തില്‍ താമസിച്ചുവരികയായിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര കണ്ണംകുഴിമരങ്ങാലി ശ്രീ കാശിലിംഗം ഗുരുസ്വാമി മഠത്തിലെ മനോഗിരി (68)അന്തരിച്ചു. ഈ മാസം ഏഴു മുതല്‍ നിത്യാനന്ദ ആശ്രമത്തില്‍ ആയിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 3.30 മണിയോടെ ആശ്രമത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.