ബാസ്‌ക്കറ്റ് ബോള്‍ കളിക്കിടെ വൈദ്യുത വയറില്‍ ചവിട്ടി; 11 വയസുകാരന് ദാരുണാന്ത്യം

ബാസ്‌കറ്റ് ബോള്‍ കളിക്കിടെ വൈദ്യുതി വയറില്‍ ചവിട്ടി ഷോക്കേറ്റ 11 വയസുകാരന്‍ മരിച്ചു. ചെന്നൈ നന്ദനത്തിലെ വൈഎംസിഎയില്‍ ആയിരുന്നു അപകടം. മൈലാപ്പൂര്‍ ഡിസില്‍വ സ്ട്രീറ്റ് സ്വദേശിയായ റിയാന്‍ ആദവ് ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കളിച്ചുകൊണ്ടിരിക്കെ, പുറത്തേക്ക് തെറിച്ചുവീണ ബോള്‍ എടുക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. കോര്‍ട്ടിനോട് ചേര്‍ന്ന് പുറത്ത് വൈദ്യുതി വയര്‍ ഇന്‍സുലേഷനില്ലാതെ കിടപ്പുണ്ടായിരുന്നു. ഇതറിയാതെ വയറില്‍ ചവിട്ടിയ റിയാന്‍ ഷോക്കേറ്റ് തെറിച്ചുവീണു. സംഭവം കണ്ട കൂട്ടുകാരും പരിശീലകരും വൈദ്യുതി ലൈന്‍ ഓഫാക്കി ഓടിയെത്തി. ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page