കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ; വിവിധ സ്ഥലങ്ങളിൽ നിരോധനാജ്ഞ

ന്യൂഡൽഹി:കർഷകരുടെ ഡല്‍ഹി ചലോ മാർച്ച്‌ ഇന്ന്. ഡല്‍ഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളില്‍ രാത്രിയോടെ കർഷകർ എത്തി.പ്രതിഷേധം ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി വൈകി കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയും പരാജയപ്പെട്ടതോയെയാണ് കർഷകർ മാർച്ചുമായി മുന്നോട്ട് പോകുന്നത്.

രാത്രിയും പുലർച്ചെയുമായി നിരവധി ട്രാക്ടറുകളാണ് ഡല്‍ഹി ചലോ മാർച്ചിനായി പുറപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കാൻ ശക്തമായ സമ്മർദം കേന്ദ്ര സർക്കാരിന് മേല്‍ ചുമത്തുകയാണ് ലക്ഷ്യം. കാലങ്ങളായി ഉന്നയിക്കുന്ന താങ്ങുവില, വിള ഇന്‍ഷുറന്‍സ്, കർഷകർക്ക് എതിരായ എഫ്‌ഐആർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷക സംഘനകള്‍ മുന്നോട്ട് വെക്കുന്നത്.

കർഷകരെ തടയാൻ അതിർത്തികളില്‍ എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഡല്‍ഹി, യുപി, ഹരിയാന അതിര്‍ത്തികളില്‍ ട്രാക്ടറുകള്‍ തടയാനാണ് നീക്കം. ട്രാക്ടറുകള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് ബീമുകള്‍, മുള്ള് വേലികള്‍ എല്ലാം അതിർത്തികളില്‍ സ്ഥാപിച്ചു. ഹരിയാനയിലെ 15 ജില്ലകളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. ദ്രുത കര്‍മ്മ സേനയെ വിന്യസിച്ചു. ഹരിയാന, യുപി അതിര്‍ത്തികളിലും ഡല്‍ഹിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡ്രോണുകളുടെ ഉള്‍പ്പെടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page