കാസർകോട്: 135 ലിറ്റർ ഗോവൻ നിർമ്മിത വിദേശമദ്യം ശേഖരിച്ച മധ്യവയസ്കൻ അറസ്റ്റിൽ. മധൂർ കല്ലക്കട്ട സ്വദേശി ഗോവിന്ദൻ (65) ആണ് എക്സൈസിന്റെ പിടിയിലായത്. കാസർകോട് അസി.എക്സൈസ് കമ്മിഷണർ എച്ച് നൂറൂദ്ദിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മധുരിലും പരിസരപ്രദേശങ്ങളിലും റെയ്ഡ് നടത്തിയത്. കല്ലക്കട്ടയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ
180 മില്ലി ലിറ്ററിന്റെ 750 കുപ്പി ഗോവൻ നിർമ്മിത മദ്യം കണ്ടെത്തി. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. കാസർകോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജെ ജോസഫ്, ഉണ്ണികൃഷ്ണൻ, രാമ, സി ഇ ഒ മാരായ ശരത്ത്, കണ്ണൻകുഞ്ഞി, ഫസില എന്നിവരാണ് പിടികൂടുന്ന സംഘത്തിൽ ഉണ്ടായിരുന്നത്.