കാസര്‍കോട്: കാഞ്ഞങ്ങാട്ടെ അഭിഭാഷകനും സി.എം.പി. ജില്ലാ കൗണ്‍സില്‍ മുന്‍ അംഗവുമായിരുന്ന എം.എം സാബു(55) അന്തരിച്ചു. അസുഖ ചികില്‍സക്കിടെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘ നാളായി അസുഖ ബാധിതനായി കാഞ്ഞങ്ങാട് പടന്നക്കാട്ടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. എണ്‍പതുകളില്‍ എസ്.എഫ്‌ഐയുടെ സജീവ നേതാവായിരുന്നു. നെഹ്‌റു കോളേജ് യൂണിറ്റ് പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സികുട്ടീവ് അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. 1986 ല്‍ സി.എം.പിയില്‍ ചേര്‍ന്നു. വിദ്യാര്‍ത്ഥി നേതാവായിരിക്കെ നിരവധി സമരങ്ങളില്‍ പങ്കെടുത്തിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടിലെത്തിക്കും. തുടര്‍ന്ന് കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനത്ത് 9 മണിക്ക് പൊതു ദര്‍ശനത്തിന് വെക്കും. ശേഷം നരസഭയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. സര്‍വകക്ഷി അനുശോചനവും നടക്കും. ഭാര്യ: നവനീത, മകന്‍: സൗമിത്ത് ശ്യാം സാബു.