പാണത്തൂരിൽ കാണാതായ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാണാതായ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാണത്തൂർ കുണ്ടുപ്പള്ളിയിലെ മാവേലിയിൽ തോമസ്സിൻ്റെ മകൻ ജോസ് (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മുതൽ കൂലിത്തൊഴിലാളിയായ ഇയാളെ കാണാതായിരുന്നു. ഇതേത്തുടർന്ന് രാജപുരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച വൈകുന്നേരം വീടിന് കുറച്ചകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മുതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും. ഭാര്യ: ബിന്ദു, മക്കൾ: ജോബി, ജയ്മോൻ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page