വിവാഹം നടന്ന വീട്ടില്‍ നിന്നും എട്ടര പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂര്‍: വിവാഹം നടന്ന വീട്ടില്‍ മോഷണം. വീട്ടില്‍ നിന്നും എട്ടര പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. കുഞ്ഞിമംഗലം താമരക്കുളങ്ങര സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ ഭാസ്‌കരന്‍ മാസ്റ്ററുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച വളകളും കമ്മലുകളും ഉള്‍പ്പെടെ എട്ടര പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ വിവാഹം നടന്നത്. ബുധനാഴ്ച വീടിന്റെ രണ്ടാം നിലയിലെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് ആഭരണങ്ങള്‍ കവര്‍ന്നതെന്ന് സംശയിക്കുന്നു. ഭാസ്‌കരന്റെ ഭാര്യ കെ.സുധയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റില്‍; മാത്തിലിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്‌സോ കേസുകളില്‍ പ്രതിയായ 25കാരിയെ
Scroll to top

You cannot copy content of this page