അമ്പലമുറ്റത്ത് സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊയിലാണ്ടിയില്‍ വെള്ളിയാഴ്ച ഹർത്താൽ

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്ടേറ്റത്.
അമ്പലമുറ്റത്താണ് കൊലപാതകം നടന്നത്. വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള 4ല്‍ അധികം വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഒരാൾ കസ്റ്റ‍ഡിയിലായെന്ന സൂചനയുണ്ട്.
സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ വെള്ളിയാഴ്ച സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Manesh

ഭരണ പ്രതിസന്ധിയുണ്ടാവുമ്പോൾ ശ്രദ്ധ തിരിക്കാൻ സിപിഎം നടത്തുന്ന നാടകം, മരണപ്പെട്ടയാളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു

RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page