കാസര്‍കോട്: മഞ്ചേശ്വരത്ത് മൂന്നിടത്ത് വന്‍ തീപിടിത്തം. പൊലീസ് സറ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ട നാല് വാഹനങ്ങള്‍ കത്തി നശിച്ചു. ഒരു ഓംനി വാനിനും മൂന്നു ഓട്ടോകള്‍ക്കുമാണ് തിപിടിച്ചത്. കേസുകളില്‍ പിടികൂടി കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. ബുധനാഴ്ച ഉച്ചയോടെ ചേവാറിലെ ആളൊഴിഞ്ഞ പറമ്പിലും തീപിടുത്തമുണ്ടായി. കുബണൂരിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലും തീപിടിത്തമുണ്ടായിരുന്നു. മൂന്നു സ്ഥലത്തും ഉപ്പളയിലെ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് തീ കെടുത്താന്‍ ഓടിയെത്തിയത്. വേനല്‍ കടുത്തതോടെ ജില്ലയില്‍ പലേടത്തും തീപിടിത്തം വര്‍ധിക്കുന്നുണ്ട്.