ഇടപാടുകാര്‍ക്കായി അതിവേഗം പാഞ്ഞ് കാര്‍; കുറുകെയിട്ട് തടഞ്ഞ് പൊലീസ്, കാറില്‍ കണ്ടെത്തിയത് എംഡിഎംഎ; മൂന്നുപേര്‍ അറസ്റ്റില്‍

ഇടപാടുകാര്‍ക്ക് വേണ്ടി അതിവേഗം പായുകയായിരുന്ന കാര്‍ തടഞ്ഞ പൊലീസ് പിടിച്ചെടുത്തത് 0.618 ഗ്രാം എംഡിഎംഎ. സംഭവത്തില്‍ മൂന്നുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ തളിപ്പറമ്പ ബാവുപ്പറമ്പില്‍ വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പൊലീസ് പിടികൂടിയത്. കണ്ണാടിപ്പറമ്പ് നാറാത്ത് സ്വദേശി വിവി അന്‍സാരി(32), വളപട്ടണം പാലോട്ടുവയല്‍ സ്വദേശി പി എം റിസ്വാന്‍(34), അഴീക്കോട് മയിലടത്തടം സ്വദേശി കെഎം റംഷാദ്(39) എന്നിവരെയാണ് തളിപ്പറമ്പ ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തത്. കാറില്‍ നിന്നും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നു പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page