ലോക്സഭാ തെരഞ്ഞെടുപ്പ് ; ബി.ജെ.പി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാ‌ർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ദില്ലിയില്‍ ചേർന്നിരുന്നു.പുലർച്ചെ വരെ നീണ്ട യോഗത്തില്‍ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തു. 160 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും കേന്ദ്ര നേതാക്കളെ കണ്ടു.സംസ്ഥാനത്തെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണ ആയിട്ടുണ്ട്.കെ. സുരേന്ദ്രൻ ഇക്കുറി മത്സര രംഗത്തുണ്ടായേക്കില്ല. തൃശ്ശൂരിൽ  സുരേഷ് ഗോപിയും, ആറ്റിങ്ങലിൽ വി. മുരളീധരനും, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറുമാണ് സാധ്യതാ പട്ടികയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page