കണ്ണൂർ: മകളുടെ ഭര്‍ത്താവിന്റെ ശവ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അച്ഛനും മരണപ്പെട്ടു.
പഴയങ്ങാടി താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി.ശങ്കരന്‍ (76) ആണ് മരിച്ചത്. മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി. സമ്പത്ത് ബുധനാഴ്ചയാണ് മരിച്ചത്.
ഉറക്കത്തിനിടയില്‍ മരിച്ച സമ്പത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശ്രീസ്ഥയില്‍ പൊതുശ്മശാനത്തിലാണ് വ്യാഴാഴ്ച സംസ്കാരം ഒരുക്കിയത്. സമ്പത്തിന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോഴായിരുന്നു ശങ്കരന്റെ മരണവാര്‍ത്തയുമെത്തിയത്. സംസ്‌കാരം വെള്ളിയാഴ്ച താവം സമുദായ ശ്മശാനത്തില്‍. പി.കെ.ലക്ഷ്മികുട്ടിയാണ് ശങ്കരന്റെ ഭാര്യ. മക്കള്‍: അമിത്ത് കുമാര്‍, അമൃത.
മരുമക്കള്‍: സന്ധ്യ, പരേതനായ കെ വി സമ്പത്ത്.