തോട്ടത്തിലേയ്ക്ക് പോയ കര്‍ഷകന്‍ കുളത്തില്‍ വീണു മരിച്ച നിലയില്‍

കാസര്‍കോട്: കമുകിന്‍ തോട്ടത്തിലേയ്ക്ക് പോയ കര്‍ഷകനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പഡ്രെ, പള്ളത്തുമൂല, സിറന്തടുക്ക സ്വദേശി പരേതനായ ഗോവിന്ദഭട്ടിന്റെയും രേവതിയുടെയും മകന്‍ ശ്രീരാമഭട്ട് (59) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് വീടിന് സമീപത്തുള്ള കമുകിന്‍ തോട്ടത്തിലേയ്ക്കു പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ചെരുപ്പ് കുളക്കരയില്‍ കണ്ടെത്തി. കുളത്തിലേക്ക് വഴുതി വീണ അടയാളങ്ങളും കാണപ്പെട്ടു. കുളത്തില്‍ വീണിട്ടുണ്ടാവുമെന്ന സംശയം ബലപ്പെട്ടതോടെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ചന്ദ്രമതിയാണ് ഭാര്യ. ഏക മകള്‍: കാര്‍ത്തിക. വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: വേദാവതി, കമല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page