Sunday, May 26, 2024
Latest:

ജ്വല്ലറിയില്‍ നിന്നും 11 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സെയില്‍സ്മാന്‍ അറസ്റ്റില്‍

കാസര്‍കോട്: ജ്വല്ലറിയില്‍ നിന്നും 11 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സെയില്‍സ്മാനെതിരെ ചന്തേര പൊലീസ് കേസെടുത്തു. ചെറുവത്തൂര്‍ സിറ്റി ഗോള്‍ഡിലെ സെയില്‍സ്മാനായ ദക്ഷിണ കന്നഡ ബെല്‍ത്തങ്ങാടിയിലെ കെല്‍ത്താജെ കിള്ളൂരിലെ ഇര്‍ഫാനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ നവംബര്‍ 12 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഏതാണ്ട് 184 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറിയില്‍ നിന്നും ഇര്‍ഫാന്‍ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച ശേഷം പ്രതി മുക്കുപണ്ടങ്ങള്‍ സ്റ്റോക്കില്‍ തിരുകി കയറ്റി തട്ടിപ്പ് നടത്തി. ഇത് കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് പരാതിയുമായി ഉടമ പൊലീസിലെത്തിയത്. ജ്വല്ലറി ഡയറക്ടര്‍ മാണിയാട്ട് ടിവി ഹൗസില്‍ മൊയ്തു ഹാജിയുടെ മകന്‍ മുഹമ്മദ് മിര്‍സയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page