ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് ഭാര്യവീട്ടിൽ തൂങ്ങിമരിച്ചു. അമ്പലത്തറ പാറപ്പള്ളി സ്വദേശി നദീർ (29) ആണ് പൂച്ചക്കാട്ടുള്ള ഭാര്യവീട്ടിൽ മരിച്ചത്. വെളളിയാഴ്ച വൈകീട്ടാണ് സംഭവം. ഡ്രൈവറായിരുന്നു നദീർ. പാറപ്പള്ളി കാട്ടിപ്പാറയിലെ ബദറുദ്ദീനിന്റെയും മറിയത്തിന്റെയും മകനാണ്.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു;വയനാട്ടിൽ രാഹുൽ ഗാന്ധി, തൃശ്ശൂരിൽ കെ മുരളീധരൻ, വടകരയിൽ ഷാഫി പറമ്പിൽ; സിറ്റിംഗ് സീറ്റിൽ ടി എൻ പ്രതാപൻ പുറത്ത്

ന്യൂഡൽഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 39 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് കോൺഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കിയത്. കേരളത്തിൽ മത്സരിക്കുന്ന 16 സീറ്റുകളിലെത് അടക്കമുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് …

കാഞ്ഞങ്ങാട് രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയം

കാസർകോട്: കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളെന്നാണ് സംശയം. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്തെ പടിഞ്ഞാറെ റെയിൽ ട്രാക്കിലാണ് ട്രെയിൻ തട്ടിമരിച്ച നിലയിൽ യുവാക്കളെ കണ്ടെത്തിയത്. ട്രെയിന്‍ തട്ടിയാണ് മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ സമീപം കണ്ടെത്തിയ എ ടി എം കാര്‍ഡില്‍ സന്ദേഹ് മാലിക്ക് എന്ന പേരാണുള്ളത്. അതുകൊണ്ടുതന്നെ മരിച്ച ഇരുവരും ഉത്തരേന്ത്യയില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണെന്നാണ് സംശയം. …

ബന്തിയോട് മുട്ടം ഗേറ്റിലെ അപകടം; പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു

കാസര്‍കോട്: ബന്തിയോട് മുട്ടം ഗേറ്റിനു സമീപം വാഹന അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. മഞ്ചേശ്വരം ബഡാജെ മേലങ്കടി റോഡ് സ്വദേശി മുഹമ്മദ് ആമീൻ മഹറൂഫ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ദേശീയപാത മുട്ടം ഗേറ്റിൽ വച്ച്ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറി ബൈക്കിൽ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഉപ്പള നയ ബസാർ സ്വദേശി മുഷ്ഹാബി(21)നെയും സുഹൃത്ത് മഹറൂഫിനെയും ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ 12 മണിയോടെ …

സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച സീരിയല്‍ നടി ഡോളി സോഹി മരണത്തിന് കീഴടങ്ങി; സഹോദരി മരിച്ചത് ഇന്നലെ

സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിതയായ ഹിന്ദി സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചു. ഏറെ കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഡോളി വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. 48 വയസ്സായിരുന്നു. ഡോളിയുടെ സഹോദരിയും സീരിയല്‍ നടിയുമായ അമന്‍ ദീപ് സോഹിയും ഇന്നലെ മരിച്ചിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ഡോളിയുടേയും അമാന്‍ ദീപയുടേയും സഹോദരന്‍ മനു സോഹിയാണ് സഹോദരിമാരുടെ മരണം അറിയിച്ച് രംഗത്തെത്തിയത്. മുംബൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ഇരുവരും. ചികിത്സയിലിരിക്കെ അമാന്‍ ദീപ ഇന്നലേയും ഡോളി ഇന്ന് പുലര്‍ച്ചെ …

92 കാരന് വധു 67 കാരി; മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു

വാഷിങ്ടണ്‍: മാധ്യമ ഭീമനും ശതകോടീശ്വരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് 92ാം വയലസില്‍ അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു. 67 കാരിയായ എലിന സുക്കോവ എന്ന മുന്‍ ശാസ്ത്രജ്ഞയാണ് വധു. മോളിക്യൂലാര്‍ ബയോളജിസ്റ്റാണ് എലീന സുക്കോവ. ഫോക്സ് ന്യൂസ് ചാനലും വാള്‍സ്ട്രീറ്റ് ജേര്‍ണലുമുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്സ് കോര്‍പറേഷന്റെ മുന്‍ ചെയര്‍മാനായിരുന്നു മര്‍ഡോക്. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അതേസമയം ഇത് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ആറാം വിവാഹ നിശ്ചയമാണ്. കാലിഫോര്‍ണിയയിലെ മൊറാഗയിലുള്ള അദ്ദേഹത്തിന്റെ മുന്തിരിതോട്ടത്തിലായിരിക്കും വിവാഹ ചടങ്ങുകള്‍. …

മദ്യഷോപ്പില്‍ കവര്‍ച്ചയ്ക്ക് ശ്രമം; പിന്നില്‍ മുഖം മൂടിയിട്ടെത്തിയ അഞ്ചംഗസംഘം

കാസര്‍കോട്: ടൗണ്‍ പൊലീസ് സ്റ്റേഷന്റെ മീറ്ററുകള്‍ അകലെയുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റില്‍ കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഭവത്തില്‍ മാനേജര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആറിനു പുലര്‍ച്ചെയാണ് സംഭവം. ഷട്ടറിന്റെ പൂട്ട് തകര്‍ത്തുവെങ്കിലും മോഷ്ടാക്കള്‍ക്ക് അകത്തു കയറാന്‍ കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് എത്തിയവരുടേതെന്നു സംശയിക്കുന്ന അഞ്ചുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ബെര്‍മൂഡയും ഷര്‍ട്ടും ധരിച്ച് മുഖം തൂവാല കൊണ്ട് മറച്ച നാല്‍പതു വയസു പ്രായം വരുന്ന ഒരാളാണ് …

ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് തട്ടിയത് ഏഴരലക്ഷം; പരാതിയുമായി കാഞ്ഞങ്ങാട് സ്വദേശി

കാസര്‍കോട്: ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ഏഴര ലക്ഷം തട്ടിയെടുത്തതായി പരാതി.ഒഴിഞ്ഞവളപ്പ് ഫലാഹ് നഗറിലെ കെ. നിസാമുദ്ദീന്റെ പണമാണ് നഷ്ടമായത്. പുതിയ ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആഡ്ബ്‌ളൂവിന്റെ ഫില്ലിങ്ങ് സ്റ്റേഷന്‍ ഫ്രാഞ്ചൈസി തുടങ്ങാനാണ് പണം ആവശ്യപ്പെട്ടത്. സ്റ്റേഷനിലൂടെ ലാഭം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൊച്ചി തൃക്കാക്കരയിലുള്ള ഓട്ടോ ഗ്രേഡ് ഇന്‍ട്രസീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷറഫ്, മാനേജര്‍ മുഹമ്മദ് സഗീര്‍ എന്നി പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2022 ജൂലായ് 20 …

ബന്തിയോട്ട് ടിപ്പര്‍ ലോറി ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു; ഒപ്പം സഞ്ചരിച്ച യുവാവിന് ഗരുതര പരിക്ക്

കാസര്‍കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറി ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഉപ്പള നയാബസാര്‍ നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ കാദറിന്റെ മകന്‍ മുഹമ്മദ് മു ഷ്ഹാബാ(21)ണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെ ബന്തിയോട് മുട്ടത്താണ് അപകടം. വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു മുഷ്ഹാബ്. രാവിലെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മുഷ്ഹാബ് മരിച്ചു. …

വീട്ട് ജോലിക്ക് എത്തിയ ബീഹാര്‍ സ്വദേശി അരലക്ഷം രൂപയും കാറിന്റെ താക്കോലുമായി മുങ്ങി

കാസര്‍കോട്: വീട്ട് ജോലിക്ക് എത്തിയ ബീഹാര്‍ സ്വദേശി അരലക്ഷം രൂപയും കാറിന്റെ താക്കോലുമായി സ്ഥലം വിട്ടു. തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി റുഖിയ സുലൈമാന്റെ വീട്ടില്‍ നിന്നാണ് ബീഹാര്‍ സ്വദേശി ദില്‍ഷാദ്(24) പണവും താക്കോലുമായി മുങ്ങിയത്. വീട്ടിലെ സെന്‍ട്രല്‍ ഹാളില്‍ വെച്ചിരുന്ന പണവും താക്കോലുമാണ് കൈക്കലാക്കിയത്. ഈ മാസം 5 ന് രാവിലെ 10.45 നും 11 നും ഇടയിലാണ് സംഭവം.പ്രതി കുറച്ച് നാളായി ഇവിടെ വീട്ട് ജോലിക്ക് നില്‍ക്കുകയായിരുന്നു. പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു.

മഞ്ചേശ്വരത്തെ ആള്‍ക്കൂട്ട മര്‍ദ്ദന കൊല; പ്രതികള്‍ മുങ്ങി; പൊലീസ് ബംഗളൂരുവിലേക്ക്

കാസര്‍കോട്: മീഞ്ച, മദക്കളയിലെ മൊയ്തീന്‍ ആരിഫിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടികൂടാനുള്ള പ്രതികള്‍ ഒളിവില്‍ പോയതായി പൊലീസ്. ഇവര്‍ ബംഗളൂരുവിലേയ്ക്കും ചെന്നൈയിലേയ്ക്കും കടന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. അന്വേഷണ സംഘം അങ്ങോട്ടേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അതേസമയം അറസ്റ്റിലായ കുഞ്ചത്തൂര്‍, കണ്വതീര്‍ത്ഥ, റെയില്‍വെ ഗേറ്റിനു സമീപത്തെ ഷൗക്കത്തലി (39) അബൂബക്കര്‍ സിദ്ദീഖ് (33) എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ രാജീവ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അറസ്റ്റിലായ അബ്ദുല്‍ റഷീദ് റിമാന്റിലാണ്. …

ഭര്‍തൃമതിയായ യുവതിയെ വീടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ വീടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം ഹോസ്പിറ്റല്‍ റോഡിലെ മല്‍സ്യതൊഴിലാളി സനോജിന്റെ ഭാര്യ കരിഷ്മ(28)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഭര്‍തൃവീട്ടിലെ അടുക്കള ഭാഗത്തെ കഴുക്കോലില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. നീലേശ്വരം പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് കസബ കടപ്പുറത്തെ ജയശീലന്റെയും പത്മിനിയുടെയും മകളാണ്. സഹോദരങ്ങള്‍: അനിഷ്മ, രോഷ്മ.

സംസ്ഥാന രാഷ്ട്രീയത്തില്‍പ്പൊട്ടിത്തെറി; പത്മജയ്ക്കു പിന്നാലെ സിപിഎം നേതാവ് എസ് രാജേന്ദ്രനും ബി ജെ പിയിലേയ്ക്ക്; കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും ചാടുമെന്ന് ജയരാജന്‍

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ ദേവികുളം എംഎംഎയുമായ എസ് രാജേന്ദ്രന്‍ ബിജെപിയിലേയ്ക്ക്? സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി ദേശീയ നേതാക്കളായ പികെ കൃഷ്ണദാസ് അടക്കമുള്ളവര്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യം എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും സസ്പെന്‍ഷന്‍ വിഷയം നീട്ടിക്കൊണ്ടുപോകുന്നതില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിര്‍ത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ല. ഡല്‍ഹിയിലെത്തി …

പാണത്തൂരില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പാണത്തൂരില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരിപ്രോട് സ്വദേശി വി.ജെ ആന്റണി വടക്കേനാത്ത് (72) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ഭാര്യ: പരേതയായ അലീസ്. മക്കള്‍: സനീഷ്, സനിത. മരുമക്കള്‍: മഞ്ജു, ടിനു.

തമിഴ് നടന്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആശുപത്രിക്ക് മുന്നില്‍ ആള്‍ക്കൂട്ടം

തമിഴ് നടന്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അജിത്തിന് പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന വിവരവും ഇന്നലെ തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ബ്രയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ്ക്ക് വിധേയനായതെന്നും നാലുമണിക്കൂര്‍ ശസ്ത്രക്രിയ നീണ്ടുവെന്നും പ്രചരിച്ചിരുന്നു.സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി.വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിനായി 15 ന് അസര്‍ബൈജാനിലേക്കു പോകാനിരിക്കെയാണ് ചികിത്സ തേടിയത്. വിഡാ മുയര്‍ച്ചി എന്ന …

ഇന്ന്‌ മഹാശിവരാത്രി; ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്

കാസര്‍കോട്: മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ തുടക്കം. ശിവക്ഷേത്രങ്ങളിലെല്ലാം ഇന്ന്‌ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം ഗുഡ്ഡെ മഹാലിംഗേശ്വര ക്ഷേത്രം, ബേളൂര്‍ ശിവക്ഷേത്രം, കാഞ്ഞങ്ങാട് പൂങ്കാവനം ശിവക്ഷേത്രം, പെര്‍ഡാല ഉദിനേശ്വര ക്ഷേത്രം, നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം, പിലിക്കോട് മട്ടലായി ശിവക്ഷേത്രം, മണിയറ ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും മഹാശിവരാത്രി ആഘോഷം നടക്കുന്നത്. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി. ഹൈന്ദവ വിശ്വാസ പ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി. മംഗളകരമായ രാത്രി എന്നും …

മുഖ്യപ്രതി സിൻജോ ജോൺസൺ ബ്ലാക്ക് ബെൽറ്റ്; കൈവിരലുകൾ കൊണ്ട് സർവ്വശക്തിയും ഉപയോഗിച്ചു സിദ്ധാർത്ഥന്റെ കണ്ഠനാളം അമര്‍ത്തി; വെള്ളം പോലും ഇറക്കാൻ ആയില്ല; കൊല അതിക്രൂരം !

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന്റെഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യ പ്രതി സിൻജോ ജോൺസൻ തൻ്റെ കരാട്ടെയിലുള്ള മികവാണ് സിദ്ധ‍ാ‍‍ര്‍ത്ഥനെ മർദ്ദിക്കാനായി പുറത്തെടുത്തത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായ സിൻജോ ഒറ്റച്ചവിട്ടിന് സിദ്ധാർഥനെ താഴെയിട്ടു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്സാക്ഷികളായ വിദ്യാർഥികളും നൽകിയിട്ടുണ്ട്. പഠിച്ച കഴിവുകൾ എല്ലാം പയറ്റി നോക്കിയിട്ടുണ്ട്. …

എം എസ് എഫിന്റെ കാസർകോട് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: വയനാട്, പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് കലക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.കാസര്‍കോട് ഗവ. കോളേജിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റിനു മുന്നിലെത്തിയപ്പോള്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.മാര്‍ച്ച് എന്‍എ നെല്ലിക്കുന്ന് എം …