അത് ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല; പത്മജാ വേണുഗോപാല്‍ ബി.ജെപിയില്‍ ചേരുമോ? പ്രചാരണങ്ങള്‍ക്ക് പത്മജയുടെ മറുപടി ഇതാണ്

ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളും പ്രചാരണങ്ങളും തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഫേസ് ബുക്കിലൂടെയാണ് മറുപടി എത്തിയത്. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ല. ഞാന്‍ ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നു എന്ന് കേട്ടു. പ്രചാരണം എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. ഭാവിയില്‍ പോകുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റൂ.. നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാന്‍ പറ്റും എന്ന്. ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാര്‍ത്ത ഞാന്‍ നിഷേധിച്ചതാണ്. അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ലെന്ന് ഫേസ്ബുക്കില്‍ അവര്‍ പറഞ്ഞു. ഒരു മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമുണ്ടാകുമെന്ന് പത്മജ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും പത്മജ പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page