വയനാട്ടുകുലവന്‍ തെയ്യംകെട്ട്; പന്തല്‍ പണിക്കിടയില്‍ വീണ് പരിക്കേറ്റ മുന്‍ പ്രവാസി മരിച്ചു

കാസര്‍കോട്: വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിനു പന്തല്‍ കെട്ടുന്നതിനിടയില്‍ വീണ് പരിക്കേറ്റ മുന്‍ പ്രവാസി മരണപ്പെട്ടു. പനയാല്‍, തോക്കാനം മൊട്ട സ്വദേശി പരേതരായ നാരായണന്റെയും നാരായണിയുടെയും മകന്‍ രവീന്ദ്രന്‍ തോട്ടത്തില്‍ (59)ആണ് മരിച്ചത്. ഇന്നു രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ചികില്‍സക്കിടെ മരിച്ചത്. ഏപ്രില്‍ മാസത്തില്‍ കീക്കാനത്തു നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിനുള്ള പന്തല്‍ ഒരുക്കുന്നതിനിടെ ഒരാഴ്ച മുമ്പാണ് അപകടം ഉണ്ടായത്. പ്രവാസി സംഘം തച്ചങ്ങാട് വില്ലേജ് കമ്മിറ്റി അംഗമാണ് രവീന്ദ്രന്‍ തോട്ടത്തില്‍. ഭാര്യ: നാരായണി. സഹോദരങ്ങള്‍: രാജീവന്‍, കേശവന്‍, ജനാര്‍ദ്ദനന്‍, അരവിന്ദാക്ഷന്‍, കൈരളി പ്രമോദ്,

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page