മാനസികാസ്വാസ്ഥ്യമുള്ള 51 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബൈജു എന്ന് വിളിക്കുന്ന രാജേഷ്‌കുമാറി(43)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഫെബ്രുവരി 27ന് രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മാനസികാസ്വസ്ഥ്യമുള്ള സ്ത്രീയുടെ വീടിന് മുന്നിലെത്തിയ ബൈജു ആളില്ലാ സമയം നോക്കി കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇത് നേരില്‍ കണ്ട അയല്‍വാസിയായ യുവാവ് ഉടന്‍ വിവരം പഞ്ചായത്തംഗത്തെയും നാട്ടുകാരെയും അറിയിച്ചു. കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിന്തുടര്‍ന്ന് വരുന്നുണ്ടെന്ന് മനസിലായത്. സ്ത്രീയെ വഴിയില്‍ ഉപേക്ഷിച്ച് പ്രതി ബൈജു ഓടി രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ ഇയാളെ പ്രത്യേക അന്വഷണസംഘം രൂപീകരിച്ചാണ് പിടികൂടിയത്. നെടുമങ്ങാട് ഡിവൈഎസ്പി ഗോപകുമാര്‍, ഇന്‍സ്പെക്ടര്‍ അനീഷ്, പ്രത്യേക അന്വഷണസംഘത്തിലെ എസ്.ഐ ഷിബു, സജു, പൊലീസ് ഉദ്യോഗസ്ഥരായ സതികുമാര്‍, ഉമേഷ്ബാബു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.