കാസര്‍കോട് ബായാറില്‍ ഏഴുകിലോ സ്വര്‍ണ്ണം കുഴിച്ചിട്ട നിലയില്‍! കണ്ടെത്തിയത് കര്‍ണാടക പൊലീസ്

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ ബായാര്‍, സജങ്കിലയില്‍ ഏഴു കിലോ സ്വര്‍ണ്ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എത്തിയ കര്‍ണ്ണാടക പൊലീസാണ് സ്വര്‍ണ്ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അഡ്യനടുക്കയിലെ ബാങ്കില്‍ നിന്നു കൊള്ളയടിച്ച സ്വര്‍ണ്ണമാണോ ഇതെന്നു സംശയിക്കുന്നു. കഴിഞ്ഞ മാസം ഏഴിനു നടന്ന ബാങ്ക് കൊള്ള കേസില്‍ പ്രത്യേക പൊലീസ് സംഘം ബായാര്‍ സ്വദേശിയടക്കം നാലു കാസര്‍കോട് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നു ലഭിച്ച സൂചനകളെ തുടര്‍ന്നാണ് പൊലീസ് സജിങ്കിലയില്‍ എത്തി സ്വര്‍ണ്ണം കുഴിച്ചെടുത്തതെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള മെര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ ഒരാള്‍ക്ക് 13 അക്കൗണ്ടുകള്‍; 5നും 13നുമിടക്ക് അക്കൗണ്ടുകള്‍ 40വോളം പേര്‍ക്ക്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനു സാധ്യത

You cannot copy content of this page