റിയാസ് മൗലവി വധക്കേസ് വിധി വീണ്ടും മാറ്റി; പുതിയ വിധി പ്രസ്താവന കൊല നടന്ന അതേ തീയ്യതി

കാസര്‍കോട്: പഴയ ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കര്‍ണ്ണാടക, കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിന്റെ വിധി പ്രസ്താവന വീണ്ടും മാറ്റി. മാര്‍ച്ച് 20 ന് വിധി പറയാനാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് മാറ്റി വച്ചത്. കൊലപാതകം നടന്ന അതേ തിയ്യതി തന്നെ വിധി പ്രസ്താവന വരുന്നത് മൗലവി വധക്കേസിലെ യാദൃശ്ചികതയാണ്.
2017 മാര്‍ച്ച് 20 ന് പുലര്‍ച്ചെയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പള്ളിവളപ്പില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ റിയാസ് മൗലവിയെ താമസിക്കുന്ന മുറിയിലെത്തി കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കേളുഗുഡ്ഡയിലെ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതുവരെയും ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. ഇന്നു വിധി പറയാനാണ് കേസ് നേരത്തെ മാറ്റി വച്ചിരുന്നത്. 2019 ല്‍ ആണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കോവിഡ് മൂലവും ജഡ്ജിമാര്‍ സ്ഥലം മാറിപ്പോയതു കാരണവുമാണ് കേസ് പലതവണ മാറ്റിവച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page