Monday, May 20, 2024
Latest:

കാഞ്ഞങ്ങാട് രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയം

കാസർകോട്: കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളെന്നാണ് സംശയം. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്തെ പടിഞ്ഞാറെ റെയിൽ ട്രാക്കിലാണ് ട്രെയിൻ തട്ടിമരിച്ച നിലയിൽ യുവാക്കളെ കണ്ടെത്തിയത്. ട്രെയിന്‍ തട്ടിയാണ് മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ സമീപം കണ്ടെത്തിയ എ ടി എം കാര്‍ഡില്‍ സന്ദേഹ് മാലിക്ക് എന്ന പേരാണുള്ളത്. അതുകൊണ്ടുതന്നെ മരിച്ച ഇരുവരും ഉത്തരേന്ത്യയില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണെന്നാണ് സംശയം. ഫോണില്‍ സംസാരിച്ചുകൊണ്ട് പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ഇരു ഭാഗത്ത് നിന്നും രണ്ട് ട്രെയിന്‍ വന്നപ്പോള്‍ ഇവരെയും തട്ടിയിട്ടതായാണ് സംശയിക്കുന്നത്. മരിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page