ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് തട്ടിയത് ഏഴരലക്ഷം; പരാതിയുമായി കാഞ്ഞങ്ങാട് സ്വദേശി

കാസര്‍കോട്: ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ഏഴര ലക്ഷം തട്ടിയെടുത്തതായി പരാതി.
ഒഴിഞ്ഞവളപ്പ് ഫലാഹ് നഗറിലെ കെ. നിസാമുദ്ദീന്റെ പണമാണ് നഷ്ടമായത്. പുതിയ ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആഡ്ബ്‌ളൂവിന്റെ ഫില്ലിങ്ങ് സ്റ്റേഷന്‍ ഫ്രാഞ്ചൈസി തുടങ്ങാനാണ് പണം ആവശ്യപ്പെട്ടത്. സ്റ്റേഷനിലൂടെ ലാഭം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൊച്ചി തൃക്കാക്കരയിലുള്ള ഓട്ടോ ഗ്രേഡ് ഇന്‍ട്രസീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷറഫ്, മാനേജര്‍ മുഹമ്മദ് സഗീര്‍ എന്നി പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2022 ജൂലായ് 20 നും, ആഗസ്ത് 09 നും ഇടയിലുള്ള കാലയളവിലാണ് നിസാമുദ്ദീന്‍ കാഞ്ഞങ്ങാടുള്ള ആകിസ് ബ്രഞ്ചിലൂടെ ഐഎംപിഎസ് ആയി കമ്പനിയുടെ
സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചിലേക്ക് 7,50,000രൂപ അയച്ച് കൊടുത്തത്. പിന്നീട് വാഗ്ദാന പ്രകാരമുള്ള ഫ്രഞ്ചൈസി തുടങ്ങുകയോ അയച്ച പണമോ നാളിതുവരെയായി തിരികെ കൊടുക്കാതെ ചതി ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. നിസാമുദ്ദീന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page